നവരാത്രി ഓഫറുകളുമായി ഹീറോ മോട്ടോ കോര്‍പ്സ്
നവരാത്രി ഓഫറുകളുമായി ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. ഉപഭോക്താക്കള്‍ക്ക് 5000 രൂപ വരെ കിഴിവ് ലഭിച്ചേക്കുമെന്നാണ് കമ്പനി അറിയിപ്പ്. ഹീറോ ഗ്രാന്‍ഡ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫ് ട്രസ്റ്റ് (ജിഐഎഫ്ടി) വഴിയാകും ഓഫറുകള്‍ ലഭിക്കുക. പുതുക്കിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുകയും റീട്ടെയില്‍ ആനുകൂല്യങ്ങളടക്കം പലവിധ പദ്ധതികളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 26 മുതല്‍ തുടങ്ങിയ ഓഫര്‍ ഒക്ടോബര്‍ അഞ്ച് വരെ മാത്രമാണ് ലഭിക്കുക. എന്നാല്‍ ദീപാവലി വരെ ഓഫറുകള്‍ ലഭിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എച്ച്എഫ് ഡീലക്‌സ്, […]
നവരാത്രി ഓഫറുകളുമായി ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. ഉപഭോക്താക്കള്‍ക്ക് 5000 രൂപ വരെ കിഴിവ് ലഭിച്ചേക്കുമെന്നാണ് കമ്പനി അറിയിപ്പ്. ഹീറോ ഗ്രാന്‍ഡ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫ് ട്രസ്റ്റ് (ജിഐഎഫ്ടി) വഴിയാകും ഓഫറുകള്‍ ലഭിക്കുക. പുതുക്കിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുകയും റീട്ടെയില്‍ ആനുകൂല്യങ്ങളടക്കം പലവിധ പദ്ധതികളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
സെപ്റ്റംബര്‍ 26 മുതല്‍ തുടങ്ങിയ ഓഫര്‍ ഒക്ടോബര്‍ അഞ്ച് വരെ മാത്രമാണ് ലഭിക്കുക. എന്നാല്‍ ദീപാവലി വരെ ഓഫറുകള്‍ ലഭിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എച്ച്എഫ് ഡീലക്‌സ്, സ്‌പ്ലെന്‍ഡര്‍ പ്ലസ്, പാഷന്‍ പ്രോ, ഗ്ലാമര്‍ മുതലായ എക്‌സിക്യൂട്ടീവ് സീരീസ് മോട്ടോര്‍സൈക്കിളുകളില്‍ കമ്പനി 2,100 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹീറോ മോട്ടോകോര്‍പ്പ് പ്ലെഷര്‍ പ്ലസ്, മാസ്ട്രോ എഡ്ജ്, ഡെസ്റ്റിനി 125, തുടങ്ങിയ സ്‌കൂട്ടറുകളില്‍ 3,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്‍ഷുറന്‍സ് ആനുകൂല്യം, 2 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സ്, 3,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ ഗുഡ് ലൈഫ് ഗിഫ്റ്റ് വൗച്ചറുകള്‍, 5 വര്‍ഷത്തെ വാറന്റി എന്നിവ ഉള്‍പ്പെടുന്ന 'സൂപ്പര്‍ സിക്‌സ് ധമാക്ക' പാക്കേജുമായാണ് ഹീറോ സ്‌കൂട്ടറുകള്‍ എത്തുന്നത്. കൂടാതെ ആറ് മാസത്തേയ്ക്ക് പലിശ രഹിത ഇഎംഐയും ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
കമ്പനിയുടെ പ്രീമിയം മോട്ടോര്‍സൈക്കിളുകളായ എക്‌സ്ട്രീം 160ആര്‍, എക്‌സ്പള്‍സ് 200, എക്‌സ്ട്രീം 200എസ് എന്നിവയ്ക്ക് 5,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഈ ഉത്സവ സീസണില്‍ ചില പുതുക്കിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കും.