ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിക്കുന്നു, ഇന്ത്യയുടെ ബാറ്ററി ശേഷി ഉയരുമെന്ന് റിപ്പോർട്ട്

ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകതയും, കൺസ്യൂമർ ഇലക്ട്രോണിക് ഉത്‌പന്നങ്ങൾ, സ്റ്റേഷനറി സ്റ്റോറേജുകളും വർധിക്കുന്നതിനാൽ 2030 ഓട് കൂടി ഇന്ത്യയുടെ ബാറ്ററി സ്റ്റോറെജ് ശേഷി 600 ഗിഗാ വാട്ട് അവറായി (ജി ഡബ്ല്യൂ എച്) ഉയരുമെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട്. നിത്യ ജീവിതത്തിൽ ഡിജിറ്റലൈസേഷൻ ഒരുപാട് സ്വാധീനിച്ചുവെന്നും സ്മാർട്ട് ഫോൺ, ലാപ്‍ടോപ്സ്, നോട്ട് ബുക്ക്സ്, ടാബ്ലറ്റ്, മുതലായ ഇലക്ട്രോണിക് ഉപകരണങ്ങളിലാണ്  ലിഥിയം അയോൺ ബാറ്റെറികൾക്കു കൂടുതലായി ഉപയോഗിക്കുന്നതെന്നും, റിപ്പോർട്ടിൽ പറയുന്നു.   റിപ്പോർട്ട് അനുസരിച്ച്, 2010 നും 2020 നും ഇടയിൽ, ബാറ്ററികളുടെ ആഗോള ആവശ്യം 25 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) വളർന്ന് പ്രതിവർഷ ഡിമാൻഡ് ഏകദേശം  730 ജിഗാവാട്ട് ആയി ഉയർന്നു. 2030 ഓടെ ബാറ്ററിയുടെ ഡിമാൻഡ്, വാർഷിക നിരക്ക് […]

Update: 2022-07-22 23:36 GMT

ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകതയും, കൺസ്യൂമർ ഇലക്ട്രോണിക് ഉത്‌പന്നങ്ങൾ, സ്റ്റേഷനറി സ്റ്റോറേജുകളും വർധിക്കുന്നതിനാൽ 2030 ഓട് കൂടി ഇന്ത്യയുടെ ബാറ്ററി സ്റ്റോറെജ് ശേഷി 600 ഗിഗാ വാട്ട് അവറായി (ജി ഡബ്ല്യൂ എച്) ഉയരുമെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട്. നിത്യ ജീവിതത്തിൽ ഡിജിറ്റലൈസേഷൻ ഒരുപാട് സ്വാധീനിച്ചുവെന്നും സ്മാർട്ട് ഫോൺ, ലാപ്‍ടോപ്സ്, നോട്ട് ബുക്ക്സ്, ടാബ്ലറ്റ്, മുതലായ ഇലക്ട്രോണിക് ഉപകരണങ്ങളിലാണ് ലിഥിയം അയോൺ ബാറ്റെറികൾക്കു കൂടുതലായി ഉപയോഗിക്കുന്നതെന്നും, റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, 2010 നും 2020 നും ഇടയിൽ, ബാറ്ററികളുടെ ആഗോള ആവശ്യം 25 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) വളർന്ന് പ്രതിവർഷ ഡിമാൻഡ് ഏകദേശം 730 ജിഗാവാട്ട് ആയി ഉയർന്നു.

2030 ഓടെ ബാറ്ററിയുടെ ഡിമാൻഡ്, വാർഷിക നിരക്ക് നാലു മടങ്ങ് വർധിച്ചു 3100 ഗിഗാ വാട്ട് അവറായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. സംയുക്ത വാർഷിക വളർച്ച നിരക്കിൽ 16 ശതമാനത്തിന്റെ വർദ്ധനവുണ്ടാകും. ഗതാഗതത്തിന്റെ വൈദ്യുതീകരണവും ഇലക്‌ട്രിസിറ്റി ഗ്രിഡുകളിലെ ബാറ്ററി ഊർജ സംഭരണവും ബാറ്ററി ഡിമാൻഡിന്റെ വളർച്ചയിലെ പ്രധാന ഘടകങ്ങളായിരിക്കുമെന്നു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Tags:    

Similar News