മാധ്യമ, വിനോദ മേഖല 8.8% വാര്‍ഷിക വളര്‍ച്ച നേടും
ഇന്ത്യന്‍ മാധ്യമ, വിനോദ വ്യവസായം 8.8 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നും 2026 ഓടെ 4.30 ലക്ഷം കോടി രൂപയിലെത്തുമെന്നും ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ല്യുസി റിപ്പോര്‍ട്ട്. പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പം ആഭ്യന്തര വിപണിയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വ്യാപനത്തിലൂടെ ഡിജിറ്റല്‍ മീഡിയയും പരസ്യവും മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല ടിവി പരസ്യം 2026 ഓടെ 43,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ്, ജപ്പാന്‍, ചൈന, യുകെ എന്നിവയ്ക്ക് ശേഷം ഇന്ത്യയെ ആഗോളതലത്തില്‍ […]
ഇന്ത്യന്‍ മാധ്യമ, വിനോദ വ്യവസായം 8.8 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നും 2026 ഓടെ 4.30 ലക്ഷം കോടി രൂപയിലെത്തുമെന്നും ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ല്യുസി റിപ്പോര്‍ട്ട്.
പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പം ആഭ്യന്തര വിപണിയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വ്യാപനത്തിലൂടെ ഡിജിറ്റല്‍ മീഡിയയും പരസ്യവും മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല ടിവി പരസ്യം 2026 ഓടെ 43,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ്, ജപ്പാന്‍, ചൈന, യുകെ എന്നിവയ്ക്ക് ശേഷം ഇന്ത്യയെ ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ ടിവി പരസ്യ വിപണിയായി ഇത് മാറ്റും.
2022-2026 ല്‍ 11.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്ന ഇന്ത്യന്‍ മാധ്യമ- വിനോദ വ്യവസായം ഈ വര്‍ഷം ഏകദേശം 3.14 കോടി രൂപ പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ ഒടിടി വീഡിയോ സേവനങ്ങള്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 21,031 കോടി രൂപയുടെ വ്യവസായമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. അതില്‍ 19,973 കോടി രൂപ സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത സേവനങ്ങളില്‍ നിന്നും 1,058 കോടി രൂപ ഇടപാട് വിഡിഒ (വീഡിയോ ഓണ്‍ ഡിമാന്‍ഡ്) നിന്ന് ലഭിക്കും.
സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങളാണ് 2021 ല്‍ വരുമാനത്തിന്റെ 90.5 ശതമാനവും 2026 ല്‍ 95 ശതമാനവും ഈ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് കാരണമാകുന്നത്.
ടിവി പരസ്യങ്ങള്‍ ഈ വര്‍ഷം 35,270 കോടി രൂപയില്‍ നിന്ന് 2026ല്‍ 43,568 കോടി രൂപയായി ഉയരും, ഇത് 23.52 ശതമാനം വളര്‍ച്ച രേഖപ്പെടുത്തും. ഒപ്പം
ഇന്ത്യയുടെ ഇന്റര്‍നെറ്റ് പരസ്യ വിപണിയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 12.1 ശതമാനം വര്‍ധിച്ച് 2026 ല്‍ 28,234 കോടി രൂപയിലെത്തും.
മൊബൈല്‍ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത് ഡിസ്പ്ലേ പരസ്യങ്ങളാണ്. 2021 ലെ കണക്കുകല്‍ പ്രാകരം വരുമാനത്തിന്റെ 90.7 ശതമാനം വരുമിത്. എന്നിരുന്നാലും 2026 ല്‍ ഇത് 88.9 ശതമാനമായി കുറയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.