105 കോടി രൂപയുടെ ഇടപാടുകള്‍ക്ക് അവസരമൊരുക്കി വ്യാപാര്‍ 2022

കൊച്ചി: നിരവധി ബിസിനസ് ടു ബിസിനസ് മീറ്റുകളിലൂടെ 105 കോടി രൂപയുടെ വാണിജ്യ ഇടപാടുകള്‍ക്ക് അവസരമൊരുക്കി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ പ്രദര്‍ശന മേളയായ വ്യാപാര്‍ 2022ന് സമാപനം. ആകെ 2417 ബിസിനസ് ടു ബിസിനസ് മീറ്റുകളാണ് വ്യാപാറിലുണ്ടായിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 324 സെല്ലര്‍മാരും 330 ബയര്‍മാരും പരിപാടിയിലുണ്ടായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലാണ് മൂന്നു ദിവസം നീണ്ട പ്രദര്‍ശനമേള നടന്നത്. വരുന്ന ആഴ്ച്ച വെര്‍ച്വല്‍ മീറ്റ് സംഘടിപ്പിക്കുമെന്നും […]

Update: 2022-06-19 03:42 GMT

കൊച്ചി: നിരവധി ബിസിനസ് ടു ബിസിനസ് മീറ്റുകളിലൂടെ 105 കോടി രൂപയുടെ വാണിജ്യ ഇടപാടുകള്‍ക്ക് അവസരമൊരുക്കി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ പ്രദര്‍ശന മേളയായ വ്യാപാര്‍ 2022ന്
സമാപനം.

ആകെ 2417 ബിസിനസ് ടു ബിസിനസ് മീറ്റുകളാണ് വ്യാപാറിലുണ്ടായിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 324 സെല്ലര്‍മാരും 330 ബയര്‍മാരും പരിപാടിയിലുണ്ടായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലാണ് മൂന്നു ദിവസം നീണ്ട പ്രദര്‍ശനമേള നടന്നത്. വരുന്ന ആഴ്ച്ച വെര്‍ച്വല്‍ മീറ്റ് സംഘടിപ്പിക്കുമെന്നും ഇതുവഴി വ്യാപാര സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഏഴ് പ്രധാന സാമ്പത്തിക മേഖലകളിലാണ് മേള ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതില്‍ ഏറ്റവുമധികം വ്യാപാര ഇടപാടുകള്‍ നടന്നത് ഭക്ഷ്യസംസ്‌കരണത്തിലും ആയുര്‍വേദത്തിലുമാണ്. കൈത്തറി, തുണിത്തരങ്ങള്‍ എന്നിവയാണ് മറ്റുള്ളവ. കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചടി നേരിട്ട എംഎസ്എംഇ യൂണിറ്റുകളുടെ ഉത്പന്നങ്ങളും മേളയില്‍ അവതരിപ്പിച്ചിരുന്നു.

ആകെ 331 സ്റ്റാളുകളാണ് വ്യാപാര്‍ മേളയില്‍ ഉണ്ടായിരുന്നത്. എംഎസ്എംഇകളുടെ വളര്‍ച്ച ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ചുവടുവെപ്പെന്ന നിലയിലാണ് വ്യാപാര്‍ 2022 സംഘടിപ്പിച്ചത്. 324 സെല്ലര്‍മാരില്‍ 15 എണ്ണം സര്‍ക്കാര്‍ ഏജന്‍സികളായിരുന്നു.

ദേശീയ വ്യാപാര വാണിജ്യ സംഘടനകളുടെ പ്രതിനിധികള്‍, ബിസിനസ് കണ്‍സോര്‍ഷ്യങ്ങള്‍, ഇ-കൊമേഴ്‌സ് എക്‌സിക്യൂട്ടീവുകള്‍, കയറ്റുമതിക്കാര്‍, മുന്‍നിര ഉപഭോക്താക്കള്‍ എന്നിവരെല്ലാം വ്യാപാര്‍ 2022ന്റെ ഭാഗമായി. ഭക്ഷ്യോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കൈത്തറി, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിഷിങ് ഉത്പന്നങ്ങള്‍, റബ്ബര്‍, കയര്‍ ഉത്പന്നങ്ങള്‍, ആയുര്‍വേദം, ഹെര്‍ബല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, കരകൗശല വസ്തുക്കള്‍, കൈത്തറി തുണിത്തരങ്ങള്‍, മുള ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പടെ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

331 എക്‌സിബിഷന്‍ സ്റ്റാളുകളില്‍ 65 എണ്ണവും വനിതാ സംരംഭകരുടേതായിരുന്നുവെന്നും മേളയുടെ പ്രത്യേകതയാണ്.

Tags:    

Similar News