ഒറ്റ ചാർജിൽ 528 കിലോമീറ്റർ, കിയ EV6 ൻറെ ബുക്കിംഗ് തുടങ്ങി

കിയ ഇന്ത്യന്‍ നിരത്തിലിറക്കുന്ന ആദ്യത്തെ ഇലക്ട്രിക് കാര്‍ EV6 ന്റെ ബുക്കിംഗ് ആരംഭിച്ചു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 528 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും, 5.2 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കാറിന് കഴിയും. 350KWh ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റിനുള്ളില്‍ വാഹനം 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. പനോരമിക് സണ്‍റൂഫ്, ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം(എ ഡബ്ല്യു ഡി) , മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍ (ഒന്നില്‍കൂടുതല്‍ ഡ്രൈവ് മോഡുകള്‍ […]

Update: 2022-05-26 01:02 GMT

കിയ ഇന്ത്യന്‍ നിരത്തിലിറക്കുന്ന ആദ്യത്തെ ഇലക്ട്രിക് കാര്‍ EV6 ന്റെ ബുക്കിംഗ് ആരംഭിച്ചു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 528 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും, 5.2 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കാറിന് കഴിയും. 350KWh ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റിനുള്ളില്‍ വാഹനം 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

പനോരമിക് സണ്‍റൂഫ്, ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം(എ ഡബ്ല്യു ഡി) , മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍ (ഒന്നില്‍കൂടുതല്‍ ഡ്രൈവ് മോഡുകള്‍ ), ഫോര്‍വേഡ് കൊളിഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, 60-ലധികം കണക്റ്റഡ് ഫീച്ചറുകള്‍ എന്നിവയോടെയാണ് കിയയുടെ വരവ്.

EV6 ന്റെ 100 യൂണിറ്റുകള്‍ മാത്രമേ ഈ വര്‍ഷം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ലഭ്യമാകൂ. ഇറക്കുമതി ചെയ്ത മോഡല്‍ ജൂണ്‍ 2 ന് രാജ്യത്ത് അവതരിപ്പിക്കും. 12 നഗരങ്ങളിലെ തിരഞ്ഞെടുത്ത 15 ഡീലര്‍ഷിപ്പുകള്‍ വഴി 3 ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി EV6 ബുക്ക് ചെയ്യാം. കിയ ഇന്ത്യ വെബ്സൈറ്റ് വഴിയും ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്.

Tags:    

Similar News