ടാറ്റ മോട്ടോർസിന് 1300 വാഹനങ്ങളുടെ നിർമ്മാണ കരാർ
ഡെൽഹി:വിആർഎൽ ലോജിസ്റ്റിക്സ് 1300 വാണിജ്യ വാഹനങ്ങൾക്ക് ടാറ്റ മോട്ടോർസിന് ഓർഡർ നൽകി . ഈ ഓർഡറിൽ വിആർഎൽ ലോജിസ്റ്റിക്സിന്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഇടത്തരം ഹെവി കോമേഴ്‌സിൽ വാഹനങ്ങളും ഇന്റർമീഡിയറ്റ് ലൈറ്റ് കോമേഴ്‌സിൽ വാഹനങ്ങളും ഉൾപ്പെടും. മികച്ച ഡ്രൈവബിലിറ്റി,ഉയർന്ന ഇന്ധനക്ഷമത ,ചെലവ് കുറഞ്ഞ ഉടമസ്ഥാവകാശം എന്നിവയുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് കമ്പനിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തുടനീളം വിശാലമായ സേവന ശൃംഖല സൃഷ്ടിക്കുക്കുകയും മികച്ച സേവന പിന്തുണ ഉറപ്പാക്കുകയും ചെയ്യും. ഇതിനു മുന്നോടിയായി ടാറ്റ മോട്ടോർസ് “പവർ ഓഫ് […]
ഡെൽഹി:വിആർഎൽ ലോജിസ്റ്റിക്സ് 1300 വാണിജ്യ വാഹനങ്ങൾക്ക് ടാറ്റ മോട്ടോർസിന് ഓർഡർ നൽകി . ഈ ഓർഡറിൽ വിആർഎൽ ലോജിസ്റ്റിക്സിന്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഇടത്തരം ഹെവി കോമേഴ്‌സിൽ വാഹനങ്ങളും ഇന്റർമീഡിയറ്റ് ലൈറ്റ് കോമേഴ്‌സിൽ വാഹനങ്ങളും ഉൾപ്പെടും.
മികച്ച ഡ്രൈവബിലിറ്റി,ഉയർന്ന ഇന്ധനക്ഷമത ,ചെലവ് കുറഞ്ഞ ഉടമസ്ഥാവകാശം എന്നിവയുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് കമ്പനിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തുടനീളം വിശാലമായ സേവന ശൃംഖല സൃഷ്ടിക്കുക്കുകയും മികച്ച സേവന പിന്തുണ ഉറപ്പാക്കുകയും ചെയ്യും. ഇതിനു മുന്നോടിയായി ടാറ്റ മോട്ടോർസ് “പവർ ഓഫ് 6 “ രീതിയിൽ വാണിജ്യ വാഹനങ്ങൾ രൂപകല്പന ചെയ്യുകയും എഞ്ചിനീയറിംഗ് ചെയ്യുകയും ചെയ്തു.
റിപ്പയർ ടൈം അഷുറൻസ്,ബ്രേക്ക് ഡൗൺ അസ്സിസ്റ്റൻസ്,ഇൻഷുറൻസ് , ആക്സിഡന്റൽ റിപ്പയർ ടൈം , എക്സ്റ്റൻഡഡ് വാറന്റി ,വാഹന പരിപാലനത്തിനുള്ള മറ്റു ആഡ് ഓൺ സേവനങ്ങൾ തുടങ്ങിയവയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.
2021 മാർച്ച് 31 വരെയുള്ള കണക്കു അനുസരിച്ചു കമ്പനിക്ക് ഇന്ത്യ , യുക്കെ ,ദക്ഷിണ കൊറിയ ,തായ്‌ലൻഡ് ,ദക്ഷിണാഫ്രിക്ക,ഇന്തോനേഷ്യ, എന്നിവടങ്ങളിൽ 103 അനുബന്ധ സ്ഥാപനങ്ങൾ ,9 അസ്സോസിയേറ്റ് കമ്പനികൾ,4 സംയുക്ത സംരഭങ്ങൾ ,2 സംയുക്ത പ്രവർത്തനങ്ങൾ ,എന്നിവയുടെ പിന്തുണയും ഉണ്ട് . ആഫ്രിക്ക,മിഡിൽ ഈസ്റ്റ് ,സൗത്ത്,സൗത്ത് ഈസ്റ്റ് ഏഷ്യ,ഓസ്‌ട്രേലിയ ,തെക്കേ അമേരിക്ക ,റഷ്യ ,മറ്റു സിഐഎസ് രാജ്യങ്ങൾ എന്നിവടങ്ങളിൽ വാണിജ്യ,യാത്ര ,വാഹനങ്ങൾ കമ്പനി വിതരണം ചെയ്യുന്നു.