അദാനി ഡാറ്റാ നെറ്റ് വര്‍ക്കിന് ടെലികോം സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് ലഭിച്ചു
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് കീഴിലുള്ള അദാനി ഡാറ്റ നെറ്റ് വര്‍ക്ക് ലിമിറ്റഡിന് ടെലികോം സേവനങ്ങള്‍ക്കുള്ള ഏകീകൃത ലൈസന്‍സ് ലഭിച്ചു. അടുത്തിടെ നടന്ന 5 ജി സ്‌പെക്ട്രം ലേലത്തില്‍ 20 വര്‍ഷത്തേക്ക് 212 കോടി രൂപ ചെലവില്‍ സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം കമ്പനി സ്വന്തമാക്കിയിരുന്നു. കമ്പനിയുടെ തന്നെ ഡാറ്റ സെന്ററുകള്‍ക്കും ബിസിനസ് പിന്തുണയ്ക്ക് വേണ്ടി രൂപീകരിക്കുന്ന സൂപ്പര്‍ ആപ്പിനും മറ്റും എയര്‍ വേവ്‌സിന് വേണ്ടി ഇത് ഉപയോഗിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. വിമാനത്താവളം, വൈദ്യുതി വിതരണം, തുറമുഖ, ഗ്യാസ,് റീട്ടെയില്‍ […]
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് കീഴിലുള്ള അദാനി ഡാറ്റ നെറ്റ് വര്‍ക്ക് ലിമിറ്റഡിന് ടെലികോം സേവനങ്ങള്‍ക്കുള്ള ഏകീകൃത ലൈസന്‍സ് ലഭിച്ചു. അടുത്തിടെ നടന്ന 5 ജി സ്‌പെക്ട്രം ലേലത്തില്‍ 20 വര്‍ഷത്തേക്ക് 212 കോടി രൂപ ചെലവില്‍ സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം കമ്പനി സ്വന്തമാക്കിയിരുന്നു. കമ്പനിയുടെ തന്നെ ഡാറ്റ സെന്ററുകള്‍ക്കും ബിസിനസ് പിന്തുണയ്ക്ക് വേണ്ടി രൂപീകരിക്കുന്ന സൂപ്പര്‍ ആപ്പിനും മറ്റും എയര്‍ വേവ്‌സിന് വേണ്ടി ഇത് ഉപയോഗിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്.
വിമാനത്താവളം, വൈദ്യുതി വിതരണം, തുറമുഖ, ഗ്യാസ,് റീട്ടെയില്‍ എന്നിങ്ങനെ നീളുന്ന വ്യത്യസ്തങ്ങളായ ബിസിനസ് മേഖലകള്‍ക്ക് സപ്പോര്‍ട്ടായും ഇത് ഉപയോഗിക്കും.
പുതുതായി ഏറ്റെടുത്ത 5 ജി സ്‌പെക്ട്രം ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ് ഫോം സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും അദാനി ഗ്രൂപ്പിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായം, ബിസ്സിനെസ്സ് പോര്‍ട്ടഫോളിയോ എന്നിവയുടെ ഡിജിറ്റലൈസേഷന്റെ വേഗത ത്വരിതപ്പെടുത്തുമെന്നും ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു.