ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.34 ലക്ഷം കോടി രൂപ നഷ്ടം
ഡെല്‍ഹി:വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് കമ്പനികളില്‍ ഏഴ് കമ്പനികളുടെ സംയുക്ത വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച 1,34,139.14 കോടി രൂപയുടെ ഇടിവ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. ഓഹരികളിലെ മോശം പ്രവണത മൂലം കഴിഞ്ഞയാഴ്ച്ച സെന്‍സെക്‌സ് 741.87 പോയിന്റ് അഥവാ 1.26 ശതമാനം നഷ്ടം നേരിട്ടിരുന്നു. ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ബജാജ് ഫിനാന്‍സ്, ഐടിസി തുടങ്ങിയ കമ്പനികളൊഴികെ മുന്‍ നിരയിലുള്ള 10 കമ്പനികളിലെല്ലാം തന്നെ വിപണി മൂല്യത്തിന്റെ ഇടിവിനെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തിലായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 40,558.31 […]
ഡെല്‍ഹി:വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് കമ്പനികളില്‍ ഏഴ് കമ്പനികളുടെ സംയുക്ത വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച 1,34,139.14 കോടി രൂപയുടെ ഇടിവ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്.
ഓഹരികളിലെ മോശം പ്രവണത മൂലം കഴിഞ്ഞയാഴ്ച്ച സെന്‍സെക്‌സ് 741.87 പോയിന്റ് അഥവാ 1.26 ശതമാനം നഷ്ടം നേരിട്ടിരുന്നു.
ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ബജാജ് ഫിനാന്‍സ്, ഐടിസി തുടങ്ങിയ കമ്പനികളൊഴികെ മുന്‍ നിരയിലുള്ള 10 കമ്പനികളിലെല്ലാം തന്നെ വിപണി മൂല്യത്തിന്റെ ഇടിവിനെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തിലായിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 40,558.31 കോടി രൂപ ഇടിഞ്ഞ് 16,50,307.10 കോടി രൂപയിലെത്തി.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 25,544.89 കോടി രൂപ ഇടിഞ്ഞ് 8,05,694.57 കോടി രൂപയായി.
അദാനി ട്രാന്‍സ്മിഷന്റേത് 24,630.08 കോടി രൂപ ഇടിഞ്ഞ് 4,31,662.20 ലും, ഐസിഐസിഐ ബാങ്കിന്റേത് 18,147.49 കോടി രൂപ താഴ്ന്ന് 6,14,962.99 കോടി രൂപയിലുമെത്തി.
എസ്ബിഐയുടെ വിപണി മൂല്യം 9,950.94 കോടി രൂപ കുറഞ്ഞ് 4,91,255.25 കോടി രൂപയിലേക്കും, ടിസിഎസിന്റേത് 18,147.49 കോടി രൂപ താഴ്ന്ന് 6,14,962.99 കോടി രൂപയിലേക്കുമാണ് എത്തിയത്.
ഇന്‍ഫോസിസിന്റെ മൂല്യം 5,848.78 കോടി രൂപ ഇടിഞ്ഞ് 5,74,463.54 കോടി രൂപയായി.
എന്നാല്‍, ഹിന്ദുസ്ഥാന്‍ യൂണീലിവറിന്റെ മൂല്യം 35,467.08 കോടി രൂപ ഉയര്‍ന്ന് 6, 29,525.99 കോടി രൂപയിലേക്കെത്തി. ഐടിസിയുടേത് 20,381.61 കോടി രൂപ വര്‍ദ്ധിച്ച് 4,29,198.61 കോടി രൂപയിലേക്കും, ബജാജ് ഫിനാന്‍സിന്റെ മൂല്യം 13,128.73 കോടി രൂപ നേട്ടത്തോടെ 4,54,477.56 കോടി രൂപയിലേക്കുമെത്തി.