റുപെ ക്രെഡിറ്റ് കാര്‍ഡ് വഴിയും ഇനി 'ക്യു ആര്‍ കോഡ്' പേയ്‌മെന്റ്

റുപെ ക്രെഡിറ്റ് കാര്‍ഡുകള്‍  യുപിഐയുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ ശക്തമാക്കി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഇതോടെ ക്യു ആര്‍ കോഡ് ഇടപാടുകളിലും റുപെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇതുവഴി യുപിഐ ഉപയോഗം കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 'ക്യു ആര്‍ കോഡ്' റീഡ് ചെയ്തുള്ള റുപെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ചെറുകിട വ്യാപാരികള്‍ക്ക് കാര്‍ഡ് അക്‌സപ്റ്റന്‍സ് ഫീസ് നല്‍കേണ്ടി വരില്ല. എന്നാല്‍ വലിയ ഷോപ്പുകള്‍ക്ക് ഇത് 2% വരെ ആണെന്നും എന്‍പിസിഐ അധികൃതര്‍ അറിയിച്ചു.  […]

Update: 2022-07-25 02:24 GMT
റുപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ ശക്തമാക്കി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഇതോടെ ക്യു ആര്‍ കോഡ് ഇടപാടുകളിലും റുപെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇതുവഴി യുപിഐ ഉപയോഗം കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 'ക്യു ആര്‍ കോഡ്' റീഡ് ചെയ്തുള്ള റുപെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ചെറുകിട വ്യാപാരികള്‍ക്ക് കാര്‍ഡ് അക്‌സപ്റ്റന്‍സ് ഫീസ് നല്‍കേണ്ടി വരില്ല. എന്നാല്‍ വലിയ ഷോപ്പുകള്‍ക്ക് ഇത് 2% വരെ ആണെന്നും എന്‍പിസിഐ അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് എന്‍പിസിഐ അറിയിച്ചിട്ടുള്ളത്. ഇത്തരം ഇടപാടുകളില്‍ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ആദ്യ ഘട്ടത്തില്‍ ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ, ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ റുപേ ക്രെഡിറ്റ് കാര്‍ഡുകളാണ് യുപിഐയുമായി ബന്ധപ്പിക്കുക. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി പ്രതിദിനം 100 കോടി ഇടപാടുകള്‍ രാജ്യത്ത് നടക്കുന്ന വിധത്തില്‍ ഈ മേഖലയെ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യമെന്ന് എന്‍പിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്‌ബേ പറഞ്ഞു. കോണ്ടാക്ട്‌ലെസ് പേയ്‌മെന്റുകള്‍ക്ക് ആവശ്യമായ കാര്‍ഡ് ടോക്കണൈസേഷന്‍ മുതല്‍ വാഹന പാര്‍ക്കിംഗിലും പെട്രോള്‍ പമ്പുകളിലും ഉള്‍പ്പടെ ടോള്‍ പിരിവിന് വേണ്ടിയും യുപിഐ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് വ്യാപമാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്ക് ഓഫ് ബറോഡ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുപിഐയും റുപേയും ഇനി ഫ്രാന്‍സിലും
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് റിയല്‍ടൈം പേയ്മെന്റ് സിസ്റ്റമായ യുപിഐയുടെ സേവനം ഫ്രാന്‍സിലും ലഭ്യമാകുമെന്ന് എന്‍പിസിഎല്‍ ജൂണ്‍ അവസാന ആഴ്ച്ച അറിയിച്ചിരുന്നു. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുപിഐ സേവനം വ്യാപിക്കുകയാണ്. ഫ്രാന്‍സ് ആസ്ഥാനമായ ലിറ നെറ്റ്വര്‍ക്കുമായി എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ലിമിറ്റഡ് ധാരണാ പത്രം ഒപ്പിട്ടെന്നാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍പിസിഎല്‍) അറിയിച്ചത്.
മാത്രമല്ല ഇത് പ്രകാരം ഫ്രാന്‍സില്‍ റുപേ കാര്‍ഡ് സേവനം ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. വിവ ടെക്‌നോളജി 2022 ഇവന്റുമായി ബന്ധപ്പെട്ട് ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിംഗപ്പൂര്‍, യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ യുപിഐ പേയ്‌മെന്റ് സംവിധാനം സ്വീകരിച്ചിട്ടുണ്ട്.

Similar News