ഗിഫ്റ്റ് കാര്‍ഡ്, വൗച്ചര്‍ ഇതൊന്നും ഡിജിറ്റല്‍ ആസ്തിയല്ല, നികുതിയും ഇല്ല: ആദായ നികുതി വകുപ്പ്
ഗിഫ്റ്റ് കാര്‍ഡ്്, വൗച്ചര്‍, മൈലേജ് പോയിന്റ്, റിവാര്‍ഡ് പോയിന്റ് എന്നിവ ഡിജിറ്റല്‍ ആസ്തിയുടെ പരിധിയില്‍ വരുന്നില്ലെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ്. അതുകൊണ്ട് ക്രിപ്‌റ്റോ കറന്‍സി, എന്‍എഫ്ടി (നോണ്‍ ഫംഗിയബിള്‍ ടോക്കണ്‍) തുടങ്ങിയവയ്ക്ക് ബാധകമായ നികുതി ഇവിടെ പ്രവാര്‍ത്തികമാവില്ല. സാധാനങ്ങള്‍ ഡിസ്‌കൗണ്ടില്‍ ലഭിക്കുന്നതിനുള്ള ഗിഫ്റ്റ് കാര്‍ഡുകള്‍, വൗച്ചറുകള്‍, മൈലേജ് പോയിന്റുകള്‍, ലോയല്‍റ്റി റിവാര്‍ഡ് പോയിന്റുകള്‍, ആദായ വില്‍പന തുടങ്ങിയവ ഒന്നും ഡിജിറ്റല്‍ ആസ്തിയുടെ പരിധിയില്‍ വരുന്നില്ല. അതുകൊണ്ട് കഴിഞ്ഞ ബജറ്റില്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് ശുപാര്‍ശ ചെയ്ത നികുതിയും ബാധകമല്ല- […]
ഗിഫ്റ്റ് കാര്‍ഡ്്, വൗച്ചര്‍, മൈലേജ് പോയിന്റ്, റിവാര്‍ഡ് പോയിന്റ് എന്നിവ ഡിജിറ്റല്‍ ആസ്തിയുടെ പരിധിയില്‍ വരുന്നില്ലെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ്. അതുകൊണ്ട് ക്രിപ്‌റ്റോ കറന്‍സി, എന്‍എഫ്ടി (നോണ്‍ ഫംഗിയബിള്‍ ടോക്കണ്‍) തുടങ്ങിയവയ്ക്ക് ബാധകമായ നികുതി ഇവിടെ പ്രവാര്‍ത്തികമാവില്ല. സാധാനങ്ങള്‍ ഡിസ്‌കൗണ്ടില്‍ ലഭിക്കുന്നതിനുള്ള ഗിഫ്റ്റ് കാര്‍ഡുകള്‍, വൗച്ചറുകള്‍, മൈലേജ് പോയിന്റുകള്‍, ലോയല്‍റ്റി റിവാര്‍ഡ് പോയിന്റുകള്‍, ആദായ വില്‍പന തുടങ്ങിയവ ഒന്നും ഡിജിറ്റല്‍ ആസ്തിയുടെ പരിധിയില്‍ വരുന്നില്ല. അതുകൊണ്ട് കഴിഞ്ഞ ബജറ്റില്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് ശുപാര്‍ശ ചെയ്ത നികുതിയും ബാധകമല്ല- പ്രത്യക്ഷ നികുതി ബോര്‍ഡ് വിശദീകരണത്തില്‍ പറയുന്നു.
ജൂലായ് ഒന്നു മുതല്‍ ആദായ നികുതി ചട്ടത്തില്‍ പുതിയ സെക്ഷന്‍ 194 ആര്‍ പ്രാബല്യത്തില്‍ വരികയാണ്. ബിസിനസ്സിലോ തൊഴിലിലോ ലഭിക്കുന്ന പാരിതോഷികങ്ങള്‍, സാമ്പിള്‍ ആനുകൂല്യങ്ങള്‍, യാത്രാ ടിക്കറ്റുകള്‍ ഇവയ്ക്കെല്ലാം ഉറവിട നികുതി (ടിഡിഎസ്) ബാധകമാക്കുന്നതാണ് ചട്ടം. പണമായിട്ടും അല്ലാതെയും കിട്ടുന്ന അനുകൂല്യങ്ങള്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ക്കടക്കം നികുതി വരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
സാമ്പിള്‍ മരുന്ന്
ഇതനുസരിച്ച് ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കമ്പനികള്‍ നല്‍കുന്ന ഉപഹാരങ്ങളും, എന്തിന് സാമ്പിള്‍ മരുന്നുകളും ഇതിന്റെ ഭാഗമാകും. പണമായോ അല്ലെങ്കില്‍ കാര്‍, ടിവി, കമ്പ്യൂട്ടറുകള്‍, സ്വര്‍ണ്ണ നാണയം, മൊബൈല്‍ ഫോണ്‍, സ്‌പോണ്‍സര്‍ ചെയ്ത യാത്ര, സൗജന്യ ടിക്കറ്റ എന്നിവ പോലെ ഉള്ളവയുമായോ ആകാം ഇത്തരം ആനുകൂല്യങ്ങള്‍. ഒരു വര്‍ഷം 20,000 രൂപയില്‍ കൂടുതല്‍ ഇങ്ങനെ ഉപഹാരമായി നല്‍കിയാല്‍ അതിന് 10 ശതമാനം എന്ന തോതില്‍ ടിഡിഎസ് വേണമെന്നാണ് പുതിയ ചട്ടം.