വളര്‍ച്ച അനുമാനത്തില്‍ മാറ്റം വരുത്താതെ ആര്‍ബിഐ, 7.2 % തുടരും
മുംബൈ: ആര്‍ബിഐ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച അനുമാനം 7.2 ശതമാനമായി നിലനിര്‍ത്തി. നഗരങ്ങളിലെ ഡിമാന്‍ഡ് മെച്ചപ്പെടുന്നതിന്റെയും, ഗ്രാമീണ ഇന്ത്യയിലെ ക്രമാനുഗതമായ വീണ്ടെടുക്കലിന്റെയും പശ്ചാത്തലത്തിലാണിത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായി നിലകൊള്ളുകയാണെന്നും, കേന്ദ്ര ബാങ്ക് വളര്‍ച്ചയെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 16.2 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്, നാലാം പാദത്തോടെ ഇത് നാല് ശതമാനമായി കുറയും. എന്നിരുന്നാലും, ഇപ്പോഴത്തെ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് അപകടസാധ്യതകളുണ്ടെന്ന് ഗവര്‍ണര്‍ […]
മുംബൈ: ആര്‍ബിഐ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച അനുമാനം 7.2 ശതമാനമായി നിലനിര്‍ത്തി. നഗരങ്ങളിലെ ഡിമാന്‍ഡ് മെച്ചപ്പെടുന്നതിന്റെയും, ഗ്രാമീണ ഇന്ത്യയിലെ ക്രമാനുഗതമായ വീണ്ടെടുക്കലിന്റെയും പശ്ചാത്തലത്തിലാണിത്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായി നിലകൊള്ളുകയാണെന്നും, കേന്ദ്ര ബാങ്ക് വളര്‍ച്ചയെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 16.2 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്, നാലാം പാദത്തോടെ ഇത് നാല് ശതമാനമായി കുറയും. എന്നിരുന്നാലും, ഇപ്പോഴത്തെ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് അപകടസാധ്യതകളുണ്ടെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ഏപ്രിലില്‍ ആര്‍ബിഐ 2022-23 ലെ ജിഡിപി വളര്‍ച്ചാ അനുമാനം നേരത്തെ പ്രവചിച്ച 7.8 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി കുറച്ചിരുന്നു.
വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, വിതരണ ശൃംഖലയിലെ തടസങ്ങള്‍, അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ എന്നിവ മൂലം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ചൊവ്വാഴ്ച ലോകബാങ്ക് 7.5 ശതമാനമായി കുറച്ചിരുന്നു. 2022-23 വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം ലോകബാങ്ക് പരിഷ്‌കരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഏപ്രിലില്‍, അനുമാനം 8.7 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി കുറച്ചിരുന്നു