പിഎം കിസാന്‍ 11-ാം  ഗഢു വിതരണത്തിന് തയ്യാര്‍

പ്രധാനമന്ത്രി-കിസാന്‍ സമ്മാന്‍ നിധിയുടെ 11-ാം ഗഡു വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്ഘാടനം ചെയ്യും. 20,000 കോടി രൂപയുടെ പദ്ധതി വഴി 10 കോടിയിലധികം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും കര്‍ഷക കുടുംബങ്ങള്‍ക്കായി പ്രതിവര്‍ഷം 6,000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2000 രൂപ വീതം മൂന്നു ഗഢുക്കളായിട്ടാണ് പണം ലഭ്യമാകുക. ഇതു വരെയുള്ള പത്ത് ഗഢുക്കള്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കഴിഞ്ഞു. ഈ വര്‍ഷം ജനുവരിയിലാണ് 10-ാം ഗഢു എത്തിയത്. ഇ-കെവൈസി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കേന്ദ്ര […]

Update: 2022-05-31 03:47 GMT
പ്രധാനമന്ത്രി-കിസാന്‍ സമ്മാന്‍ നിധിയുടെ 11-ാം ഗഡു വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്ഘാടനം ചെയ്യും. 20,000 കോടി രൂപയുടെ പദ്ധതി വഴി 10 കോടിയിലധികം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും
കര്‍ഷക കുടുംബങ്ങള്‍ക്കായി പ്രതിവര്‍ഷം 6,000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2000 രൂപ വീതം മൂന്നു ഗഢുക്കളായിട്ടാണ് പണം ലഭ്യമാകുക.
ഇതു വരെയുള്ള പത്ത് ഗഢുക്കള്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കഴിഞ്ഞു. ഈ വര്‍ഷം ജനുവരിയിലാണ് 10-ാം ഗഢു എത്തിയത്. ഇ-കെവൈസി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. അനര്‍ഹരായ ആളുകള്‍ പദ്ധതിയ്ക്ക് കീഴില്‍ സാമ്പത്തിക സഹായം കൈപ്പറ്റുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നത്.
വെബ്‌സൈറ്റ് വഴി ഇ-കെവൈസി രേഖകള്‍ സമര്‍പ്പിക്കാം
പിഎം കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക. ലിങ്ക് : https://pmkisan.gov.in/
ഫാര്‍മേഴ്‌സ് കോര്‍ണര്‍ എന്ന സെക്ഷന് കീഴില്‍ നല്‍കിയിരിക്കുന്ന ഇ-കെവൈസി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ശേഷം ആധാര്‍ നമ്പറും അനുബന്ധ വിവരങ്ങളും നല്‍കി സെര്‍ച്ച് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ആധാറുമായി ബന്ധപ്പെടുത്തിയിരിക്കുന്ന മൊബൈല്‍ നമ്പറില്‍ അപ്പോള്‍ വരുന്ന ഒടിപി നമ്പര്‍ നിര്‍ദ്ദിഷ്ട കോളത്തില്‍ നല്‍കുക.
തുടര്‍ന്ന് വരുന്ന പേജില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ പൂരിപ്പിച്ച് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക (തെറ്റുകള്‍ കടന്നു കൂടിയിട്ടില്ലെന്ന് ഉറപ്പാക്കണം).
സമര്‍പ്പിച്ച വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അപേക്ഷ അസാധുവാണെന്ന് കാണിക്കും.
വിവരങ്ങള്‍ കൃത്യമായി നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ അടുത്ത ഗഡു ലഭിക്കൂ.
Tags:    

Similar News