ടാറ്റ ന്യൂ 'സൂപ്പര്‍ ആപ്പ്' ലോഞ്ച് ഇന്ന്
ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ടാറ്റ ഗ്രൂപ്പിന്റെ പുതിയ ആപ്പ് 'ടാറ്റാ ന്യു' ഇന്ന് പുറത്തിറങ്ങും. ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ എല്ലാ ഡിജിറ്റല്‍ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കും. രാത്രി 7.30 ന് നടക്കുന്ന ഐപിഎല്‍ മത്സരത്തോടൊപ്പം ആപ്പും സജീവമാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റിനോടൊപ്പം സൂപ്പര്‍ ആപ്പ് പരസ്യം ചെയ്യാന്‍ തുടങ്ങിയിരുന്നു. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും സൂപ്പര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ചൈനീസ് മള്‍ട്ടി നാഷണല്‍ ടെക്‌നോളജി കമ്പനികളായ് വീചാറ്റും, ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംങ് ലിമിറ്റഡും […]
By - MyFin DeskUpdate: 2022-04-07 02:47 GMT
ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ടാറ്റ ഗ്രൂപ്പിന്റെ പുതിയ ആപ്പ് 'ടാറ്റാ ന്യു' ഇന്ന് പുറത്തിറങ്ങും. ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ എല്ലാ ഡിജിറ്റല്‍ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കും. രാത്രി 7.30 ന് നടക്കുന്ന ഐപിഎല്‍ മത്സരത്തോടൊപ്പം ആപ്പും സജീവമാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റിനോടൊപ്പം സൂപ്പര്‍ ആപ്പ് പരസ്യം ചെയ്യാന്‍ തുടങ്ങിയിരുന്നു. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും സൂപ്പര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ചൈനീസ് മള്‍ട്ടി നാഷണല്‍ ടെക്‌നോളജി കമ്പനികളായ് വീചാറ്റും, ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംങ് ലിമിറ്റഡും മുന്‍കൈയെടുത്താണ് ടാറ്റായുടെ സൂപ്പര്‍ ആപ്പ് ടാറ്റാ ന്യൂ പുറത്തിറക്കുന്നത്. നിലവില്‍ ടാറ്റാ ഗ്രൂപ്പിന്റെ ജീവനക്കാര്‍ക്ക് മാത്രമായി ആപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരുന്നു.
അത്യാധുനിക ഡിജിറ്റല്‍ സൗകര്യങ്ങളോട് കൂടിയതാണ് പുതിയ ആപ്പ്. പേയ്‌മെന്റുകള്‍ നടത്താനും സാമ്പത്തിക കാര്യങ്ങള്‍ക്കും ടാറ്റ ന്യൂ ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. ആപ്പ് നല്‍കുന്ന സേവനങ്ങളുടെ ഏകീകരണം കമ്പനി വരുമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ കണക്കുകൂട്ടല്‍.
ടാറ്റ ന്യൂവില്‍ ലഭ്യമാവുന്ന സേവനങ്ങള്‍
ബിഗ്ബാസ്‌കറ്റ്
ഓണ്‍ലൈന്‍ ഫാര്‍മസി 1 എംജി
ഇലക്ട്രോണിക്‌സ് റീട്ടെയിലര്‍ ക്രോമ
എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, എന്നിവയിലെ ഫ്‌ളൈറ്റ് ബുക്കിംഗ്
ടൈറ്റന്‍, തനിഷ്‌ക് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ടാറ്റ ക്ലിക്
സ്റ്റാര്‍ബക്‌സ്