ആഴക്കടലിൽ ജീവന്റെ രഹസ്യം തേടി ​ഗവേഷകർ; പദ്ധതിക്കായി 4077 കോടി

ആഴക്കടലിൽ ജീവന്റെ രഹസ്യം തേടി ​ഇന്ത്യൻ ഗവേഷകർ. ആഴക്കടൽ സമുദ്ര ദൗത്യത്തിന് (DOM) കീഴിൽ ജീവന്റെ ഉത്ഭവകാരണം കണ്ടെത്താൻ ശ്രമിക്കുകയാണ് ഒരു കൂട്ടം ഇന്ത്യൻ ശാസ്ത്രജ്ഞർ.  സമുദ്രോപരിതലത്തിൽ നിന്ന് ഏകദേശം 6,000 മീറ്റർ അടിത്തട്ടിലേക്ക് സഞ്ചരിക്കാൻ ശാസ്ത്രജ്ഞർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. പ്രാരംഭ ചെലവായി 4,077 കോടി രൂപയാണ് ആവശ്യമുള്ളത്. ഇതിനായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ ആദ്യം പരിശോധിച്ചതിനു ശേഷമായിരിക്കും ദൗത്യം ആരംഭിക്കുക. "ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചില നിഗൂഢതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സമുദ്രത്തിൽ നാലോ അഞ്ചോ കിലോമീറ്റർ താഴ്ചയിലുള്ള […]

Update: 2022-03-18 04:45 GMT

ആഴക്കടലിൽ ജീവന്റെ രഹസ്യം തേടി ​ഇന്ത്യൻ ഗവേഷകർ. ആഴക്കടൽ സമുദ്ര ദൗത്യത്തിന് (DOM) കീഴിൽ ജീവന്റെ ഉത്ഭവകാരണം കണ്ടെത്താൻ ശ്രമിക്കുകയാണ് ഒരു കൂട്ടം ഇന്ത്യൻ ശാസ്ത്രജ്ഞർ. സമുദ്രോപരിതലത്തിൽ നിന്ന് ഏകദേശം 6,000 മീറ്റർ അടിത്തട്ടിലേക്ക് സഞ്ചരിക്കാൻ ശാസ്ത്രജ്ഞർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. പ്രാരംഭ ചെലവായി 4,077 കോടി രൂപയാണ് ആവശ്യമുള്ളത്. ഇതിനായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ ആദ്യം പരിശോധിച്ചതിനു ശേഷമായിരിക്കും ദൗത്യം ആരംഭിക്കുക.

"ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചില നിഗൂഢതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സമുദ്രത്തിൽ നാലോ അഞ്ചോ കിലോമീറ്റർ താഴ്ചയിലുള്ള ജലവൈദ്യുത വെന്റുകളിൽ നിന്നാണ് ജീവൻ ഉത്ഭവിച്ചതെന്ന സിദ്ധാന്തങ്ങളുണ്ടെന്ന്" ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രൻ പിടിഐയോട് പറഞ്ഞു.

ലോഹങ്ങളുടെയും ധാതുക്കളുടെയും സമൃദ്ധമായ സ്രോതസ്സായ സമുദ്രത്തിന്റെ അടിത്തട്ട് മാപ്പ് ചെയ്യാനും ‍ഡോം ഇന്ത്യയെ സഹായിക്കുമെന്ന് രവിചന്ദ്രൻ പറഞ്ഞു. ആഴത്തിലുള്ള പഠനത്തിന് അനുയോജ്യമായ സാങ്കേതികവിദ്യ ലഭ്യമാകുന്നതോടെ പിന്നീട് ചൂഷണം ചെയ്യപ്പെടാവുന്ന വിഭവ സമൃദ്ധമായ പ്രദേശങ്ങൾ തിരിച്ചറിയാനും അതിരുകൾ നിർണ്ണയിക്കാനും ഈ ദൗത്യം ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Tags:    

Similar News