വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക വിഹിതം, സർവ്വകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 200 കോടി

വിദ്യാഭ്യാസമേഖലയ്ക്ക് പ്രത്യേക വിഹിതം ബജറ്റിൽ വകയിരുത്തി. സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 200 കോടി അനുവദിക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനം. മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് തലസ്ഥാനത്ത്  സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഓരോ സര്‍വകലാശാലയ്ക്കും 20 കോടി വീതം നല്‍കും. മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിനായി കിഫ്ബിയില്‍ നിന്ന് 100 കോടി അനുവദിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലം മാറ്റം ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സര്‍വകലാശാല ക്യാമ്പസുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും. സര്‍വകലാശാലകളോട് ചേര്‍ന്ന് 1,500 പുതിയ ഹോസ്റ്റല്‍ മുറികള്‍ സ്ഥാപിക്കും. […]

Update: 2022-03-10 22:53 GMT

വിദ്യാഭ്യാസമേഖലയ്ക്ക് പ്രത്യേക വിഹിതം ബജറ്റിൽ വകയിരുത്തി. സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 200 കോടി അനുവദിക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനം. മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് തലസ്ഥാനത്ത് സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

ഓരോ സര്‍വകലാശാലയ്ക്കും 20 കോടി വീതം നല്‍കും. മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിനായി കിഫ്ബിയില്‍ നിന്ന് 100 കോടി അനുവദിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലം മാറ്റം ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സര്‍വകലാശാല ക്യാമ്പസുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും.

സര്‍വകലാശാലകളോട് ചേര്‍ന്ന് 1,500 പുതിയ ഹോസ്റ്റല്‍ മുറികള്‍ സ്ഥാപിക്കും. സ്‌കില്‍ പാര്‍ക്കുകള്‍ക്ക് 350 കോടി നീക്കിവെക്കും. ഇവ എല്ലാ ജില്ലകളിലും സ്ഥാപിക്കും.

കണ്ണൂരില്‍ പുതിയ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കും. കണ്ണൂര്‍, കൊല്ലം ഐ.ടി. പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 1000 കോടി അനുവദിക്കും…….

സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതിനായി ആയിരം കോടി നീക്കിവെക്കും. കൊച്ചി കണ്ണൂര്‍ വിമാനത്താവളങ്ങളോടു ചേര്‍ന്നാകും ഇവ സ്ഥാപിക്കുക.

ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സമീപം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കും.

Tags:    

Similar News