റഷ്യ-യുക്രൈൻ സംഘർഷം: എണ്ണ വില ഇനിയും ഉയരുമെന്ന ഭീതിയിൽ ലോകം

ദോഹ: റഷ്യ-യുക്രൈൻ സംഘർഷം അന്താരാഷ്‌ട്ര എണ്ണ വിപണിയിൽ കനത്ത ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഏതുസമയവും റഷ്യ യുക്രൈനെ ആക്രമിക്കുമെന്ന സ്ഥിതിവിശേഷവും ഇത് എണ്ണ വിതരണത്തിൽ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും വില കുത്തനെ ഉയരാൻ കാരണമാകുന്നുണ്ട്. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില വർധിച്ചുകൊണ്ടിരുന്ന സമയത്താണ് റഷ്യ-യുക്രൈൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു ബാരൽ ക്രൂഡ് ഓയിലിന് ഇപ്പോൾ 97 ഡോളറിലധികമാണ് വില. 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ലോകത്ത്‌ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ഡിമാൻഡ് വർധിച്ചതും […]

Update: 2022-02-22 10:43 GMT

ദോഹ: റഷ്യ-യുക്രൈൻ സംഘർഷം അന്താരാഷ്‌ട്ര എണ്ണ വിപണിയിൽ കനത്ത ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്.

ഏതുസമയവും റഷ്യ യുക്രൈനെ ആക്രമിക്കുമെന്ന സ്ഥിതിവിശേഷവും ഇത് എണ്ണ വിതരണത്തിൽ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും വില കുത്തനെ ഉയരാൻ കാരണമാകുന്നുണ്ട്.

അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില വർധിച്ചുകൊണ്ടിരുന്ന സമയത്താണ് റഷ്യ-യുക്രൈൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഒരു ബാരൽ ക്രൂഡ് ഓയിലിന് ഇപ്പോൾ 97 ഡോളറിലധികമാണ് വില. 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ലോകത്ത്‌ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ഡിമാൻഡ് വർധിച്ചതും വില വർധിക്കാൻ കാരണമായിട്ടുണ്ട്.

എണ്ണ വില വർദ്ധന കനത്ത ആഘാതമാണ് ഇന്ത്യൻ സമ്പദ് ഘടനക്കും സൃഷ്ടിക്കുക. അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മരവിപ്പിച്ച പെട്രോൾ-ഡീസൽ വില വർദ്ധനവ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും പുനരാരംഭിക്കും. രൂപയുടെ മൂല്യം കുറയാനും എണ്ണ വില വർദ്ധനവ് കാരണമാകും.

അമേരിക്കയും സൗദി അറേബ്യയും കഴിഞ്ഞാൽ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാണ് റഷ്യ. ലോകത്ത്‌ വിൽക്കപ്പെടുന്ന പത്തു ബാരൽ എണ്ണയിൽ ഒരു ബാരൽ റഷ്യയുടേതാണെന്ന് ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.. അതുകൊണ്ടു തന്നെ ഒരു യുദ്ധമുണ്ടായാൽ അത് അന്താരാഷ്ട്ര എണ്ണ വിപണിയെ പിടിച്ചുകുലുക്കുകയും അനിയന്ത്രിതമായി വില ഉയരാൻ കാരണമാവുകയും ചെയ്യുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം അമേരിക്കയും ഇറാനും തമ്മിൽ ആണവ കരാറിൽ ഏർപ്പെടാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച എണ്ണ വിലയിൽ കാര്യമായ വർദ്ധനവുണ്ടായിരുന്നില്ല.
ആണവ കരാർ യാഥാർഥ്യമായാൽ ഇറാൻ എണ്ണ അന്താരാഷ്‌ട്ര വിപണിയിൽ ലഭ്യമാകും.

പക്ഷെ ഒരു യുദ്ധമുണ്ടായാൽ വിലക്കയറ്റത്തെ തടയാൻ ഇറാൻ ഉൽപ്പാദിപ്പിക്കുന്ന എണ്ണക്കും സാധിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറാന്റെ പക്കൽ 80 മില്യൺ ബാരൽ എണ്ണ ശേഖരമുണ്ട് എന്നാണ് കരുതുന്നത്. ഇത് മുഴുവൻ വിപണിയിൽ ലഭ്യമായാൽ തന്നെയും ഒരു ദിവസം 100 മില്യൺ ബാരൽ ആവശ്യമുള്ള എണ്ണ വിപണിയിൽ ഇറാന്റെ ശേഖരം തുച്ഛമാണ്.

റഷ്യ-യുക്രൈൻ സംഘർഷം നീണ്ടുനിന്നാൽ എണ്ണ വിപണിയിൽ അത് ഗുരുതര പ്രത്യാഘാതമാണ് സൃഷ്ടിക്കുക.

എണ്ണ വില വർദ്ധന അമേരിക്കൻ സ്റ്റോക്ക് മാർക്കെറ്റിനെയും പിടിച്ചുകുലുക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Tags:    

Similar News