ഇന്ത്യക്ക് പ്രിയം റഷ്യന്‍ ക്രൂഡ്

  • ആഗോള എണ്ണ വില വര്‍ധിച്ച സാഹചര്യത്തില്‍ റഷ്യന്‍ ക്രൂഡ് താരതമ്യേന കുറഞ്ഞ നിരക്കില്‍ ഇന്ത്യക്ക് ലഭിക്കുന്നത്.
  • ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിതരണക്കാരാണ് ഇറാഖ്
  • ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിമാസം എട്ട്് ശതമാനം കുറവ്‌

Update: 2024-05-03 07:48 GMT

റഷ്യയില്‍ നിന്നുള്ള ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇറക്കുമതിയില്‍ ഏപ്രിലിലാണ് 40 ശതമാനം വര്‍ധനയുണ്ടായിരിക്കുന്നത്. 42 ശതമാനമാനവുമായി ജൂലൈയിലാണ് ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന ഇറക്കുമതി റിപ്പോര്‍ട്ട് ചെയ്തത്. വിലക്കുറവാണ് റഷ്യന്‍ എണ്ണയുടെ ഡിമാന്റ് ഉയര്‍ത്തിയത്.

ആഗോള എണ്ണ വില വര്‍ധിച്ച സാഹചര്യത്തില്‍ റഷ്യന്‍ ക്രൂഡ് താരതമ്യേന കുറഞ്ഞ നിരക്കില്‍ ഇന്ത്യക്ക് ക്രൂഡ് നല്‍കിയതാണ് ഇറക്കുമതി വര്‍ധിപ്പിച്ചത്. മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങളും വിതരണത്തിലെ ഇടിവും ബ്രെന്റ് ക്രൂഡ് വില 85 ഡോളറിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി വിലക്കിഴിവില്‍ ലഭിക്കുന്ന ക്രൂഡ് ആശ്രയിക്കുകയാണ് ഇന്ത്യക്ക് മുന്നിലുള്ള മാര്‍ഗ്ഗം. ഏപ്രില്‍ മാസത്തില്‍ പ്രതിദിനം 1.78 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയിട്ടുള്ളത്. അതേസമയം ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിമാസം എട്ട്് ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രിലില്‍ ചൈനയുടെ ഇറക്കുമതി പ്രതിദിനം 1.27 ബാരലായിരുന്നു. യൂറോപ്പില്‍ നിന്നും 396000 ബാരലാണ് ഇറക്കുമതി ചെയ്തത്.

നാലാം പാദത്തിലെ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യന്‍ ഓയിലിന്റെ ഉത്പാദനത്തില്‍ 52 ശതമാനം ഇടിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയുടെ കയറ്റുമതിയെ മറികടന്ന് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ഉയര്‍ന്നിരുന്നു. റഷ്യക്ക് പുറമേ ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളേയും ക്രൂഡ് ഓയിലിനായി ഇന്ത്യ ആശ്രയിക്കുന്നുണ്ട്. സ്വകാര്യ റിഫൈനറികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും നയാര എനര്‍ജിയും ഏപ്രിലില്‍ 45 ശതമാനം റഷ്യന്‍ ക്രൂഡാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിതരണക്കാരായ ഇറാഖില്‍ നിന്നുള്ള ഇറക്കുമതി പ്രതിദിനം 31 ശതമാനം കുറഞ്ഞ് 776,000 ബാരലായി. സൗദി അറേബ്യയില്‍ നിന്നുള്ള വിതരണം ആറ് കുറഞ്ഞ് 681,000 ആയി. ഇന്ത്യയിലേക്കുള്ള യുഎഇയുടെ കയറ്റുമതി 40 ശതമാനം കുറഞ്ഞപ്പോള്‍ യുഎസില്‍ നിന്നുള്ള കയറ്റുമതി 15 സതമാനം കുറഞ്ഞു.


Tags:    

Similar News