ക്രിപ്റ്റോകറന്‍സി മാതൃകയില്‍ ഡിജിറ്റല്‍ ദിര്‍ഹം ഒരുക്കാന്‍ യുഎഇ

  • സാമ്പത്തിക മേഖലയിലെ പുതിയ തരംഗമായ ക്രിപ്റ്റോകറന്‍സികള്‍ക്ക് സമാനമായ രീതിയിലാണ് ഡിജിറ്റല്‍ ദിര്‍ഹം ആവിഷ്‌കരിക്കാനിരിക്കുന്നത്

Update: 2023-03-25 06:00 GMT

എല്ലാ മേഖലയിലും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതില്‍ ഒരുപടി മുന്നിലാണ് യുഎഇ. സാമ്പത്തികവികസന മേഖലകളിലെല്ലാം ഈ മികവ് നിലനിറുത്താന്‍ ശ്രമിക്കുന്ന യുഎഇ പുതിയതായി ഡിജിറ്റല്‍ ദിര്‍ഹം എന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനൊരുങ്ങുകയാണ്.

ഇതിന്റെ ഭാഗമായി യുഎഇ സെന്‍ട്രല്‍ ബാങ്ക് വിവിധ സ്ഥാപനങ്ങളുമായി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അബൂദാബിയിലെ ജി42 ക്ലൗഡ്, ഡിജിറ്റല്‍ ധനകാര്യ സേവന ദാതാക്കളായ ആര്‍3 എന്നിവയുമായാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് ഇതിനായി നിലവില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

സാമ്പത്തിക മേഖലയിലെ പുതിയ തരംഗമായ ക്രിപ്റ്റോകറന്‍സികള്‍ക്ക് സമാനമായ രീതിയിലാണ് ഡിജിറ്റല്‍ ദിര്‍ഹം ആവിഷ്‌കരിക്കാനിരിക്കുന്നത്.

മാത്രമല്ല, പദ്ധതിയുടെ പൂര്‍ണ ചുമതലയും ഡിജിറ്റല്‍ ദിര്‍ഹത്തിന്റെ മൂല്യവും മോണിറ്ററി അതോറിറ്റിയാണ് നിശ്ചയിക്കുകയെന്നും സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News