കുവൈത്തില്‍നിന്നും നാട്ടിലേക്ക് പണമൊഴുകുന്നു; ഒമ്പത് മാസത്തിനിടെ അയച്ചത് 4.27 ബില്യണ്‍ ദിനാര്‍

  • പണമയക്കുന്നതില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 3.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു

Update: 2023-01-11 11:45 GMT

കുവൈത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പണമയക്കുന്നതില്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിലെ വിവിധ ബാങ്കുകളിലൂടെയും ധനകാര്യ സ്ഥാപനങ്ങള്‍ വഴിയും അവസാന ഒമ്പത് മാസത്തിനിടെ പ്രവാസികള്‍ അവരുടെ രാജ്യങ്ങളിലേക്കയച്ചത് 4.27 ബില്യണ്‍ ദിനാറാണെന്ന് കണക്കുകള്‍ പറയുന്നു. കുവൈത്ത് സെന്‍ട്രല്‍ ബാങ്കാണ് കണക്കുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1.49 ബില്യണ്‍ ദിനാറും രണ്ടാം പാദത്തില്‍ 1.51 ബില്യണ്‍ ദിനാറും മൂന്നാം പാദത്തില്‍ 1.28 ബില്യണ്‍ ദിനാറുമാണ് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ചത്. പണമയക്കുന്നതില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 3.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത് അടക്കം ലോകത്തിലെ നിരവധി രാജ്യങ്ങളുടെ കറന്‍സികള്‍ തിരച്ചടി നേരിട്ടതോടെ മികച്ച വിനിമയ മൂല്യമാണ് കുവൈത്ത് ദീനാറിന് നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ വിനിമയ മൂല്യം കൂടുന്നതോടെ നാട്ടില്‍ താല്‍ക്കാലിക നേട്ടമുണ്ടാവുമെങ്കിലും തുടര്‍ന്നു വരാന്‍ സാധ്യതയുള്ള വിലക്കയറ്റവും പണപ്പെരുപ്പവും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Tags:    

Similar News