വിദേശ ഇന്ത്യക്കാര്‍ക്ക് സ്വദേശത്ത് സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്‍ ആര്‍ ഐ, പി ഐ ഒ , വിദേശ പൗരന്മാര്‍, അല്ലെങ്കില്‍ വിദേശ താമസക്കാര്‍/പൗരന്മാര്‍ എന്നിവര്‍ക്ക് നിലവിലുള്ള ഒരു ഇന്ത്യന്‍ കമ്പനിയില്‍ ഓഹരികള്‍ വാങ്ങുന്നതിലൂടെയോ അല്ലെങ്കില്‍ ഒരു പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തുകൊണ്ടോ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ അനുവാദമുണ്ട്.
1991 ലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ശേഷം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) ഇന്ത്യയില്‍ ക്രമാനുഗതമായി വളരുകയാണ്. കഴിഞ്ഞ...
1991 ലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ശേഷം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) ഇന്ത്യയില്‍ ക്രമാനുഗതമായി വളരുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 64.37 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. സമ്പദ്വ്യവസ്ഥയുടെ പല മേഖലകളിലും എഫ് ഡിഐ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതാണ് ഇതിന് കാരണം. ഇന്ന്, ലോകബാങ്കിന്റെ ഏറ്റവും പുതിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയില്‍ 190 സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യ 63 ാം സ്ഥാനത്തും ദക്ഷിണേഷ്യന്‍ മേഖലയില്‍ ഒന്നാം സ്ഥാനത്തുമാണ്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്നവരില്‍ പ്രവാസി ഇന്ത്യക്കാര്‍ (എന്‍ ആര്‍ ഐകള്‍) മുന്‍ പന്തിയിലാണ്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ അവര്‍ വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞ്, വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും ഇന്ത്യയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഇന്ത്യന്‍ ഗവണ്‍മെന്റ് നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്‍ആര്‍ഐകള്‍ക്കും പി ഐ ഒകള്‍ക്കും (പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) ഇന്ത്യയില്‍ ഏക ഉടമസ്ഥതയിലുള്ള (സിംഗിംള്‍ ഓണര്‍ഷിപ്പ്) കമ്പനി സ്ഥാപിക്കാന്‍ കഴിയില്ല. എന്നിരുന്നാലും, അവര്‍ക്ക് ഒരു ഇന്ത്യന്‍ കമ്പനിയുടെ ഡയറക്ടര്‍മാരാകാം. ഇന്ത്യയിലെ കമ്പനിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കാന്‍ ഒരു റസിഡന്റ് ഇന്ത്യക്കാരനെ ശമ്പളത്തിന് നിയമിക്കുന്നതിലൂടെ ഒരു വ്യക്തി മാത്രമുള്ള കമ്പനിയുടെ പ്രശ്‌നം പരിഹരിക്കാനാകും.
എന്‍ ആര്‍ ഐ, പി ഐ ഒ , വിദേശ പൗരന്മാര്‍, അല്ലെങ്കില്‍ വിദേശ താമസക്കാര്‍/പൗരന്മാര്‍ എന്നിവര്‍ക്ക് നിലവിലുള്ള ഒരു ഇന്ത്യന്‍ കമ്പനിയില്‍ ഓഹരികള്‍ വാങ്ങുന്നതിലൂടെയോ അല്ലെങ്കില്‍ ഒരു പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തുകൊണ്ടോ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ അനുവാദമുണ്ട്. എന്‍ ആര്‍ ഐകള്‍ക്ക് ഇന്ത്യയില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, ഒരു ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് അല്ലെങ്കില്‍ ഒരു ബ്രാഞ്ച് ഓഫീസ്, ലെയ്‌സണ്‍ ഓഫീസ്, അല്ലെങ്കില്‍ പ്രോജക്ട് ഓഫീസ് എന്നിവ രൂപീകരിക്കാനുള്ള അവസരം ഉണ്ട്. ബിസിനസ്സ് രൂപീകരിക്കുന്നതിനുള്ള മുന്‍വ്യവസ്ഥകളില്‍ ഇന്ത്യയില്‍ ഒരു ഡയറക്ടര്‍
ഐഡന്റിഫിക്കേഷന്‍ നമ്പറും (ഡി ഐ എന്‍) നിര്‍ദിഷ്ട ഡയറക്ടര്‍മാരുടെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റും (ഡി എസ്സി)ഉള്‍പ്പെടുന്നു. രേഖകള്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് നോട്ടറൈസ് ചെയ്യണം. ആദായനികുതിക്കായി പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍), ടാന്‍ (നികുതി കിഴിവ്, കളക്ഷന്‍ അക്കൗണ്ട് നമ്പര്‍) എന്നിവയ്ക്കും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
വിലാസം തെളിയിക്കുന്ന രേഖ ഇന്ത്യയിലെ സംരംഭ രജിസ്‌ട്രേഷന് അനിവാര്യമാണ്. മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്നതിനാല്‍ ഇന്ത്യയില്‍ ഒരു ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുമ്പോള്‍ വിലാസം തെളിയിക്കുന്ന രേഖ (ഇലക്ട്രിസിറ്റി ബില്‍, ഗ്യാസ് ബില്‍) ഇല്ലാത്ത പ്രശ്‌നം പലരും അഭിമുഖീകരിക്കുന്നു. ഈ പ്രശ്‌നം മറികടക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വെര്‍ച്വല്‍ ഓഫീസ് സ്‌പേസ് എന്ന ആശയം അവതരിപ്പിച്ചു. എന്‍ആര്‍ഐകള്‍ക്കോ വിദേശ പൗരന്മാര്‍ക്കോ ഇപ്പോള്‍ ഇന്ത്യയില്‍ ഒരു വെര്‍ച്വല്‍ ഓഫീസ് തിരഞ്ഞെടുത്ത് അവരുടെ ബിസിനസ് സജ്ജീകരണവുമായി മുന്നോട്ട് പോകാം.
എഫ് ഡി ഐ അനുമതികളില്‍ വേഗതയും സുതാര്യതയും വര്‍ധിപ്പിക്കുന്നതിനായി, ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന് (എഫ്‌ഐപിബി) പകരം വിദേശ നിക്ഷേപ സൗകര്യ പോര്‍ട്ടല്‍ (എഫ്‌ഐഎഫ്പി) നിലവില്‍ വന്നു, അത് ബന്ധപ്പെട്ട മന്ത്രാലയവുമായി കൂടിയാലോചിച്ച് ഓണ്‍ലൈന്‍ ഏകജാലക ക്ലിയറന്‍സായി പ്രവര്‍ത്തിക്കുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിഐപിപി) എന്നിവയും. പ്രതിരോധം, ചില്ലറ വ്യാപാരം തുടങ്ങിയ 11 മേഖലകള്‍ക്ക് മാത്രമേ സര്‍ക്കാര്‍ അനുമതി ആവശ്യമുള്ളൂ. കൃഷി പോലുള്ള ചില മേഖലകളില്‍ വിദേശനിക്ഷേപം നിരോധിച്ചിട്ടുണ്ട്.