ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ നിക്ഷേപവുമായി ഇന്ത്യക്കാര്‍

  • 2023 ന്റെ രണ്ടാം പാദത്തിലെ പട്ടികയിൽ ഒന്നമായത് ഇന്ത്യക്കാർ
  • 4,500 കോടീശ്വരന്മാര്‍ ഈ വര്ഷം മാത്രം യുഎഇ യിൽ എത്തുമെന്ന് റിപ്പോർട്ട്
  • യുകെ, റഷ്യ ഈജിപ്ത്, തുര്‍ക്കി, പാക്കിസ്താന്‍, ഇറ്റലി, ലെബനാന്‍, ഫ്രാന്‍സ് തുടങ്ങിയ മറ്റുള്ള നിക്ഷേപകർ
;

Update: 2023-07-17 06:20 GMT
indians are investing heavily in real estate in dubai
  • whatsapp icon

ദുബൈയുടെ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ ഏറ്റവും വലിയ നിക്ഷേപകര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ബെറ്റര്‍ ഹോംസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. 2023 ന്റെ രണ്ടാം പാദത്തിലെ പട്ടികയിലാണ് ഇന്ത്യക്കാര്‍ ഒന്നാമത്. ആദ്യ പാദത്തില്‍ ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരെ പിന്തള്ളിയിരുന്നു.

കൊവിഡ് മഹാമാരിക്കു ശേഷമുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം, യൂറോപ്പ്, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സമ്പന്നരുടെ വലിയ പ്രവാഹം ദുബൈയിലേക്കുണ്ടായി. ഈ വര്‍ഷം മാത്രം 4,500 കോടീശ്വരന്മാര്‍ യുഎഇയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം, 5,200 കോടീശ്വരന്മാര്‍ യുഎഇയിലേക്ക് കുടിയേറി.

സമ്പന്നരുടെ കുടിയേറ്റത്തിന്റെ ഉയര്‍ന്ന നിരക്ക് പ്രാദേശിക റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് വന്‍ ഉണര്‍വാണ് ഉണ്ടാക്കിയത്. ഇന്ത്യ, യുകെ, റഷ്യ എന്നിവക്കു പുറമേ, ഈജിപ്ത്, തുര്‍ക്കി, പാക്കിസ്താന്‍, ഇറ്റലി, ലെബനാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എമിറേറ്റിലെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകരില്‍ പ്രധാനികള്‍.

Tags:    

Similar News