ലോകത്തിലെ സാമ്പത്തിക ശക്തികേന്ദ്രമായി ദുബൈ തുടരും: ശൈഖ് ഹംദാന്‍

  • ലോകത്തിലെ മുന്‍നിര വിനോദസഞ്ചാര കേന്ദ്രമെന്ന പദവി കൂടി ദുബൈക്ക് ലഭിക്കുന്നതിന് സൂചന
  • ആറു മാസക്കാലത്തിനിടയില്‍ 85 ലക്ഷത്തിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍
  • ദുബൈ സാമ്പത്തിക വിപണിയിലെ കമ്പനികളുടെ മൊത്തെ വിപണി മൂല്യം 65.200 കോടി

Update: 2023-07-17 17:00 GMT

ദുബൈയുടെ സാമ്പത്തിക കുതിപ്പ് അതിശയിപ്പിക്കുന്നതെന്ന് ശൈഖ് ഹംദാന്‍. 2023 ആദ്യപകുതിയില്‍ ദുബൈയുടെ നേട്ടങ്ങളെ വിലയിരുത്തി സംസാരിക്കുകയായിരുന്നു ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ലോകത്തെ പ്രധാന ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജീവിക്കാനും സന്ദര്‍ശിക്കാനും ജോലി ചെയ്യാനുമായി ലോകത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഏറ്റവു സുരക്ഷിതവും ആകര്‍ഷകവുമായ നഗരങ്ങളിലൊന്നായി ദുബൈയെ ജനം തിരഞ്ഞെടുത്തു കഴിഞ്ഞു. ലോകത്തിലെ മുന്‍നിര വിനോദസഞ്ചാര കേന്ദ്രമെന്ന പദവി കൂടി ദുബൈക്ക് ലഭിച്ചുവെന്നതിന്റെ സൂചനയാണ് സഞ്ചാരികളുടെ വരവ്. കഴിഞ്ഞ ആറു മാസക്കാലത്തിനിടയില്‍ 85 ലക്ഷത്തിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍ രാജ്യത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

ദുബൈ സാമ്പത്തിക വിപണിയിലെ കമ്പനികളുടെ മൊത്തെ വിപണി മൂല്യം 65.200 കോടി ദിര്‍ഹമായിട്ടുണ്ട്. ദുബൈ റിയല്‍ എസ്‌റ്റേറ്റ് മേഖലയും വലിയ നേട്ടങ്ങളാണ് കാണിച്ചത്. ഈ വര്‍ഷം 28,500 കോടി ദിര്‍ഹത്തിന്റെ ഇടപാടുകള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. വരും മാസങ്ങളിലും ഇപ്പോഴത്തെ അവസ്ഥ ആവര്‍ത്തിക്കുമെന്നും അഭിവൃദ്ധിയുടെ നാളുകളാണ് ഇനിയും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Tags:    

Similar News