വാണിജ്യ ഗതാഗത മേഖല നല്‍കിയത് 1610 കോടി ദിര്‍ഹം
- ദുബൈയുടെ സമ്പദ് വ്യവസ്ഥക്ക് 850 കോടി ദിര്‍ഹം നേരിട്ടും 760 കോടി പരോക്ഷമായും സംഭാവന
- 7000 ത്തിലേറെ കമ്പനികളാണ് രംഗത്തുള്ളത്
- 2021 നേക്കാള്‍ 16 ശതമാനമാണ് ഈ രംഗത്തുണ്ടായത്
വാണിജ്യ ഗതാഗത മേഖല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കിയെന്ന് ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. മേഖല 1610 കോടി ദിര്‍ഹമാണ് സംഭാവന ചെയ്യുന്നതെന്ന് ദുബൈ ആര്‍.ടി.എ വ്യക്തമാക്കി. വാണിജ്യഗതാഗത മേഖല ദുബൈയുടെ സമ്പദ് വ്യവസ്ഥക്ക് 850 കോടി ദിര്‍ഹം നേരിട്ടും 760 കോടി പരോക്ഷമായും സംഭാവന ചെയ്യുന്നുണ്ടെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മതാര്‍ അല്‍തായര്‍ പറഞ്ഞു.
ഈ മേഖലയുടെ വളര്‍ച്ച വ്യക്തമാക്കുന്ന കണക്കുകളും ആര്‍ടിഎ പുറത്തുവിട്ടു. വാണിജ്യ ഗതാഗത മേഖലയിലെ കമ്പനികളുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധനവുണ്ടായി. 7000 ത്തിലേറെ കമ്പനികളാണ് രംഗത്തുള്ളത്. ഇതില്‍ ഏകദേശം 2,42,000 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത വാണിജ്യ വാഹനങ്ങളുടെ എണ്ണം നിലവില്‍ മൂന്ന് ലക്ഷം കവിഞ്ഞു.
2021 നേക്കാള്‍ 16 ശതമാനമാണ് ഈ രംഗത്തുണ്ടായത്. ചരക്ക് ട്രക്കുകള്‍ക്കായി മൂന്ന് വിശ്രമകേന്ദ്രങ്ങള്‍ കൂടി ആര്‍ടിഎ നിലവില്‍ നിര്‍മിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ ഏകദേശം 500 ട്രക്കുകളും ഹെവി വാഹനങ്ങളും നിര്‍ത്തിയിടാവുന്ന സംവിധാനമാണുണ്ടാവുക. പ്രധാന റോഡുകള്‍ക്ക് സമീപം 16 ഓളം വിശ്രമകേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമാണ്. ചരക്കു സേവനങ്ങളുടെ കാര്യത്തില്‍ അസാധാരണമായ വളര്‍ച്ചയാണ് യുഎഇ കൈവരിക്കുന്നത്.