യുഎസിലേക്ക് ഇനി എളുപ്പം പറക്കാം: നടപടികള്‍ വേഗത്തിലാക്കാന്‍ എംബസി

യുഎസില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരടക്കമുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്നറിയിച്ച് അമേരിക്കന്‍ എംബസി. നവംബര്‍ പകുതിയോടെ സ്റ്റുഡന്റ് വിസയ്ക്കുള്ള അഭിമുഖം ആരംഭിക്കുമെന്ന് യുഎസ് എംബസി കോണ്‍സുലാര്‍ അഫയേഴ്‌സ് വകുപ്പിലെ കോണ്‍സുലര്‍ മിനിസ്റ്റര്‍ ഡോണ്‍ ഹെഫ്‌ളിന്‍ പറഞ്ഞു. എച്ച്, എല്‍ വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്കായി ഒരു ലക്ഷം സ്ലോട്ടുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കുമെന്നും സൂചനയുണ്ട്. യുഎസ് എംബസി ഇന്ത്യാ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവെച്ചിരുന്നു. യുഎസ് സന്ദര്‍ശക വിസയുടെ […]

Update: 2022-09-30 03:22 GMT

യുഎസില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരടക്കമുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്നറിയിച്ച് അമേരിക്കന്‍ എംബസി. നവംബര്‍ പകുതിയോടെ സ്റ്റുഡന്റ് വിസയ്ക്കുള്ള അഭിമുഖം ആരംഭിക്കുമെന്ന് യുഎസ് എംബസി കോണ്‍സുലാര്‍ അഫയേഴ്‌സ് വകുപ്പിലെ കോണ്‍സുലര്‍ മിനിസ്റ്റര്‍ ഡോണ്‍ ഹെഫ്‌ളിന്‍ പറഞ്ഞു.

എച്ച്, എല്‍ വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്കായി ഒരു ലക്ഷം സ്ലോട്ടുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കുമെന്നും സൂചനയുണ്ട്. യുഎസ് എംബസി ഇന്ത്യാ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവെച്ചിരുന്നു.

യുഎസ് സന്ദര്‍ശക വിസയുടെ അപേക്ഷാ പ്രൊസസ്സിംഗിനായുള്ള കാലയളവ് കുറയ്ക്കാനുള്ള ശ്രമത്തിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒട്ടനവധി ഇന്ത്യാക്കാരുടെ വിസ അപേക്ഷ തീര്‍പ്പാക്കാതെ കിടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.

യുഎസ് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്ക് 800 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. സ്റ്റുഡന്റ് വിസയുള്‍പ്പടെയുള്ളവയ്ക്ക് അപേക്ഷിച്ചവര്‍ക്ക് 400 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നുവെന്നും വെബ്സൈറ്റ് വ്യക്തമാക്കുന്നു. കോവിഡ് വ്യാപനമാണ് വിസ പ്രോസസ്സിംഗിനെ ബാധിച്ചതെന്ന് ആന്റണി ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News