കഴിഞ്ഞവര്‍ഷം ചൈന ഇന്ത്യാക്കാര്‍ക്ക് നല്‍കിയത് 1.8 ലക്ഷം വിസകള്‍
- ചൈനാക്കാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ പുനരാരംഭിക്കണം
- പരസ്പര ബന്ധം സുദൃഢമാകാന്‍ യാത്രകള്‍ അനിവാര്യം
കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ പൗരന്മാര്‍ക്ക് 1,80,000 ചൈനീസ് വിസകള്‍ അനുവദിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് വാങ് സിയോജിയാന്‍ പറഞ്ഞു. ചൈനീസ് എംബസി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചൈനയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കുള്ള വിസ ചാനലുകള്‍ പുനരാഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വാങ് കൂട്ടിച്ചേര്‍ത്തു.
എക്‌സിലെ ഒരു പോസ്റ്റിലാണ് എംബസി വക്താവ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ചെനീസ് പൗരന്മാര്‍ക്ക് സാധാരണ വിസ ചാനലുകള്‍ ഇന്ത്യ പുനരാഭിക്കേണ്ടതുണ്ട്. 2022ലാണ് ഇന്ത്യ ചൈനീസ് പൗരന്മാര്‍ക്കുള്ള ടൂറിസ്റ്റ് വിസ സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം, ഇന്ത്യയിലെ ചൈനീസ് എംബസിയും കോണ്‍സുലേറ്റ്-ജനറലും ചൈനയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് നടപടികളുടെ ഒരു പാക്കേജ് സ്വീകരിച്ചിട്ടുണ്ടെന്ന് എക്‌സിലെ പോസറ്റില്‍ വാങ് അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് നീക്കം ചെയ്യല്‍, വിരലടയാളം ഒഴിവാക്കല്‍, താല്‍ക്കാലിക ഫീസ് കുറയ്ക്കല്‍ എന്നിവ അതില്‍ പെടുന്നു.