യുഎയിൽ ഈ വര്‍ഷം അവസാനത്തോടെ ഏകീകൃതവിസ നടപ്പാകും

  • ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കാൻ ഏകീകൃത വിനോദസഞ്ചാര വിസ
  • ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനാകും

Update: 2024-03-27 10:36 GMT

ഗൾഫ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയിൽ യാത്ര ചെയാൻ അനുവദിക്കുന്ന ഏകീകൃത വിനോദസഞ്ചാര വിസ ഈ വർഷം അവസാനത്തോടെ നടപ്പാകും എന്ന് ഖത്തർ ടൂറിസം പ്രസിഡൻ്റ് സഅദ് ബിൻ അലി അൽ ഖർജി അറിയിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള അവസാനഘട്ട ചർച്ചകളും തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത വിനോദസഞ്ചാര വിസയിലൂടെ രാജ്യത്തെ പൗരന്മ്മാർക്കും, വിനോദസഞ്ചാരികൾക്കും ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനാകും. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുക, ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഇത് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിനോദസഞ്ചാര മേഖലയെ കൂടുതൽ ശക്ത്തിപ്പെടുത്തും എന്ന്‌ കരുതുന്നു. 

ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി ) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർ കഴിഞ്ഞ വർഷം മസ്കറ്റിൽ നടത്തിയ യോഗത്തിൾ ഏകീകൃത വിസയ്ക്ക് അംഗീകാരം നൽകിയിരുന്നു. ഈ പദ്ധതി ഔദ്യോഗികമായി നടപ്പാക്കുന്നതിന് മുൻപ് ട്രയൽ പ്രൊപ്പോസൽ സമർപ്പിക്കാൻ ഖത്തർ ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ നീക്കം, ജിസിസി അംഗരാജ്യങ്ങളിലുടനീളമുള്ള ടൂറിസം മേഖലയെ ഒരു ആഗോള ലക്ഷ്യസ്ഥാനമാക്കാനും, അവധിക്കാല ഹോട്ട്‌സ്‌പോട്ടായി മാറ്റുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. ഇത് ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രയെ കൂടുതൽ എളുപ്പവും സൗകര്യപ്രദവും ആക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News