യുഎഇ വിസ റദ്ദാക്കാന്‍ ഇനി അഞ്ച് നടപടിക്രമങ്ങള്‍
- വിസ റദ്ദാക്കുന്നതിന് അഞ്ച് നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തി
- കുടുംബാംഗങ്ങളുടെ വിസയാണെങ്കില്‍ സ്‌പോണ്‍സര്‍ ചെയ്തയാളും ജീവനക്കാരുടെ വിസയാണെങ്കില്‍ കമ്പനിയും റദ്ദാക്കണം
- വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയാല്‍ ദിവസവും 50 ദിര്‍ഹം വീതം പിഴ ഈടാക്കും
യുഎഇയില്‍ വിസ റദ്ദാക്കുന്നതിന് അഞ്ച് നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തി. സ്വന്തം നിലയില്‍ വിസ റദ്ദാക്കുന്ന പരിപാടി ഇനി നടക്കില്ല. കുടുംബാംഗങ്ങളുടെ വിസയാണെങ്കില്‍ സ്‌പോണ്‍സര്‍ ചെയ്തയാളും ജീവനക്കാരുടെ വിസയാണെങ്കില്‍ കമ്പനിയും വിസ റദ്ദാക്കേണ്ടതാണ്. ജീവനക്കാരന്റെ വിസയാണെങ്കില്‍ തൊഴില്‍ കരാറും ലേബര്‍കാര്‍ഡും റദ്ദാക്കാന്‍ കമ്പനി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ അപേക്ഷ നല്‍കണം. ഈ അപേക്ഷയില്‍ തൊഴിലാളിയും ഒപ്പുവയ്ക്കണം. വേതനവും സേവനാനന്തര ആനുകൂല്യവും ലഭിച്ചെന്ന് ഉറപ്പാക്കാന്‍ തൊഴിലാളിയുടെ ഒപ്പിട്ട സാക്ഷ്യപത്രവും വേണം. ഇതിനുശേഷം തൊഴിലുടമ ഐസിപിക്കോ ജിഡിആര്‍എഫ്എയ്‌ക്കോ വിസ റദ്ദാക്കല്‍ അപേക്ഷ സമര്‍പ്പിക്കണം. ഐസിപി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായോ അംഗീകാരമുള്ള ടൈപ്പിംഗ് സെന്ററുകള്‍ വഴിയോ വിസ റദ്ദാക്കാവുന്നതാണ്. ആശ്രിതരുടെ വിസയാണ് ആദ്യം റദ്ദാക്കേണ്ടത്,അതിനുശേഷമേ വ്യക്തിയുടെ വിസ റദ്ദാക്കാവൂ.
വിസ കാലാവധി കഴിയും മുമ്പ് വിസ പുതുക്കേണ്ടതാണ്. കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയാല്‍ ദിവസവും 50 ദിര്‍ഹം വീതം പിഴ ഈടാക്കും.