ഈദ് അല്‍ ഫിത്തര്‍:യുഎഇയില്‍ അനധികൃത പടക്ക വ്യാപാരത്തിന് കടുത്ത ശിക്ഷ

  • അനധികൃതമായ പടക്ക വില്‍പ്പന നടത്തിയാല്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ
  • ലൈസന്‍സിങ്ങ് അതോറിറ്റിയില്‍ നിന്ന് പടക്ക വില്‍പ്പനയ്ക്ക് ലൈസന്‍സ് എടുക്കണം
  • പടക്കം പൊട്ടിക്കുന്നതിനും രാജ്യത്ത് നിയന്ത്രണം

Update: 2024-04-08 11:52 GMT

ഈദ് അല്‍ ഫിത്തര്‍ ആഘോഷങ്ങളുടെ ഭാഗമായി യുഎഇയില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ നടപടി. അനധികൃത പടക്ക വ്യാപാരത്തിന് ശിക്ഷകള്‍ പബ്ലിക് പ്രോസിക്യൂഷന്റെ ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ടു. ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് വ്യവസ്ഥ ചെയ്യുന്നത്. ലൈസന്‍സില്ലാതെ രാജ്യത്ത് നിന്നും പടക്കങ്ങള്‍ വ്യാപാരം, ഇറക്കുമതി-കയറ്റുമതി, നിര്‍മാണം എന്നിവ ചെയ്യുന്ന ഏതൊരാള്‍ക്കും ഈ ശിക്ഷ ചുമത്തും.

ലൈസന്‍സിങ്ങ് അതോറിറ്റിയില്‍ നിന്നോ ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നോ ലൈസന്‍സോ പെര്‍മിറ്റോ നേടിയതിന് ശേഷമല്ലാതെ ഒരുതരത്തിലും പടക്കങ്ങളുടെ ക്രയവിക്രയങ്ങള്‍ അനുവദിക്കില്ല. പടക്കം പൊട്ടിക്കുന്നതിനും രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പടക്കം പൊട്ടിക്കല്‍ വ്യാപകമാകുന്നതിനാല്‍ പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍ എല്ലാ വര്‍ഷവും നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്.

Tags:    

Similar News