ആളോഹരിവരുമാനത്തില്‍ ലോകത്തില്‍ യുഎഇ ഏഴാമത്

  • യു എ ഇ യുടെ പ്രതിശീർഷ വരുമാനത്തിൽ 10781 ഡോളറിന്റെ വർദ്ധനവ്
  • കണക്കുകൾ പുറത്തു വിട്ടത് ലോകബാങ്ക്
  • യു എ ഇ യുടേത് ലോകത്തെ ഏറ്റവും അഭിവൃദ്ധിയുള്ള സമ്പദ് വ്യവസ്ഥ

Update: 2023-07-13 14:30 GMT

ആളോഹരിവരുമാനത്തില്‍ യുഎഇ ലോകത്ത് ഏഴാം സ്ഥാനത്ത്. ലോകബാങ്ക് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം അന്താരാഷ്ട്ര ഡോളറിലെ പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി (പിപിപി) അടിസ്ഥാനമാക്കി യുഎഇയിലെ പ്രതിശീര്‍ഷ വരുമാനം പോയ വര്‍ഷം ജൂലൈയില്‍ 87,729 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2021 നെ അപേക്ഷിച്ച് 10,781 ഡോളറിന്റെ വര്‍ധനവാണ് ഇത് കാണിക്കുന്നത്.

വിവിധ രാജ്യങ്ങളുടെ വാങ്ങല്‍ ശേഷി താരതമ്യം ചെയ്യാന്‍ ഉപയോഗിക്കുന്ന യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയുള്ള വെര്‍ച്വല്‍ കറന്‍സിയാണ് അന്താരാഷ്ട്ര ഡോളര്‍. കൊവിഡ് കാലഘട്ടത്തിനു ശേഷമുള്ള ഈ ഉയര്‍ച്ച പ്രത്യേകമായി കാണേണ്ടതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു.

ലോകത്തെ ഏറ്റവും അഭിവൃദ്ധിയുള്ള സമ്പദ് വ്യവസ്ഥയായി യുഎഇ മാറിക്കൊണ്ടിരിക്കയാണ്. അതോടൊപ്പം തന്നെ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെട്ട അവസ്ഥയിലാണ്. ലോകത്തെ മൂല്യമുള്ള പാസ്‌പോര്‍ട്ടുകളില്‍ പ്രമുഖ സ്ഥാനം കരസ്ഥമാക്കി യുഎഇ നേരത്തെ മുന്നിട്ടുനിന്നിരുന്നു. 159 രാജ്യങ്ങളിലേക്ക് യുഎഇ പാസ്‌പോര്‍ട്ട് വഴി എളുപ്പത്തില്‍ യാത്ര ചെയ്യാനാകും.

Tags:    

Similar News