യുഎഇ-ഇറാന്‍ ബന്ധം ശക്തമായി; വിവിധ മേഖലകളില്‍ ഉണര്‍വ്
- മേഖലയുടെ സുരക്ഷ, കെട്ടുറപ്പ്, പരോഗതി തുടങ്ങിയവയ്‌ക്കെല്ലാമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു
- അബൂദബി അല്‍ ശാത്തി കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച്ച
- യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ പര്യടന ഭാഗമായാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം
ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കി യുഎഇയും ഇറാനും. സാമ്പത്തിക, വ്യാപാര, വാണിജ്യ മേഖലകളിലെല്ലാം ഉണര്‍വുണ്ടാക്കുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പുതുക്കല്‍. അബൂദബിയിലെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറബ്ദുല്ല ഹിയാന്‍, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ അല്‍ നഹിയാനുമായി കൂടിക്കാഴച നടത്തി.
മേഖലയുടെ സുരക്ഷ, കെട്ടുറപ്പ്, പരോഗതി തുടങ്ങിയവയ്‌ക്കെല്ലാമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയതു. അബൂദബി അല്‍ ശാത്തി കൊട്ടാരത്തിലായിരുന്നു ശൈഖ് മുഹമ്മദ ബിന്‍ സായിദും ഇറാന്‍ വിദേശകാര്യ മന്ത്രിയും തമ്മിലെ കൂടിക്കാഴ്ച.
സാമ്പത്തികം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഏകോപനം വിപുലപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയാതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം അല്‍ റഈസിയുടെ അഭിവാദ്യങ്ങള്‍ യുഎഇ നേതാക്കള്‍ക്ക് ഇറാന്‍ മന്ത്രി അറിയിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ, ശൈഖ് അബദുല്ല ബിന്‍ സായിദ, ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, അലി അല്‍ ശംസി, ഖലീഫ അല്‍ മറാര്‍, സൈഫ് അല്‍ ശഅബി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ പര്യടന ഭാഗമായാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. ജിസിസി രാജ്യങ്ങളുമായി അകന്ന് കഴിഞ്ഞിരുന്ന ഇറാന്‍ നിലവില്‍ അവരുമായി സൗഹൃദം സ്ഥാപിച്ച് വരികയാണ്. വാണിജ്യ, വ്യാപാര രംഗത്ത് സഹകരണങ്ങള്‍ വരുന്നതോടെ രാജ്യങ്ങളുടെ പുരോഗതിയിലും പുതിയ നീക്കം സഹായകമാവുമെന്നാണ് കരുതുന്നത്.