ജിഡിപിയിലേക്ക് കൂടുതല്‍ സംഭാവന വേണം, യുഎഇ യില്‍ കുടുംബ ബിസിനസ് ചട്ടം പരിഷ്കരിക്കുന്നു

Update: 2023-01-03 12:18 GMT


അബുദാബി: യുഎഇയിലെ കോര്‍പറേറ്റ് മേഖലയെ ശക്തിപ്പെടുത്തുക, സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിലൂടെ പ്രധാന മേഖലകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുക, ഈ മേഖലകളില്‍ നിന്നും ജിഡിപിയിലേക്കുള്ള സംഭാവന വരും വര്‍ഷങ്ങളില്‍ വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ യുഎഇല്‍ പുതിയ കുടുംബ ബിസിനസ് നിയമം വരുന്നു.

ദേശീയ, അന്താരാഷ്ട്ര തലത്തിലേക്ക് കുടുംബ ബിസിനസിനെ വളര്‍ത്താന്‍ ലക്ഷ്യമിടുന്ന പുതിയ നിയമം ഈ ആഴ്ച്ച പ്രാബല്യത്തില്‍ വരും. മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങള്‍ പിന്തുടരുകയും രാജ്യത്തെ കോര്‍പ്പറേറ്റ് ഭരണ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുക.

2032-ല്‍ 32,000 കോടി ഡേളറിലേക്ക് രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ സംഭാവന വളര്‍ത്തുക, ഓഹരി പങ്കാളിത്തത്തിലൂടെ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യങ്ങള്‍. നിലവില്‍ റിയല്‍ എസ്റ്റേറ്റ്, ടൂറിസം, ഇന്‍ഡസ്ട്രിയല്‍, ടെക്നോളജി, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് എന്നിങ്ങനെ രാജ്യത്തെ കുടംബ ബിസിനസുകളില്‍ 90 ശതമാനവും സ്വദേശികളുടേതാണ്.

Tags:    

Similar News