യുഎഇ മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത;വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറയും

  • നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത
  • വിമാനടിക്കറ്റ് നിരക്ക് 70 ശതമാനം വരെ കുറയും
  • ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെയാകും നിരക്ക് കുറവ്

Update: 2024-04-12 06:33 GMT

ഈദ് അല്‍ ഫിത്തര്‍ അവധിയ്ക്ക് ശേഷം യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയും. യൂറോപ്യന്‍,ഇന്ത്യന്‍ രാജ്യങ്ങളിലേക്ക് യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണിത്. ടിക്കറ്റ് നിരക്ക് 60 മുതല്‍ 70 ശതമാനം വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ മുതല്‍ മെയ് പകുതി വരെയാകും ടിക്കറ്റ് നിരക്കില്‍ കുറവ് അനുഭവപ്പെടുകയെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.

ഈദിന് നാട്ടില്‍ പോകുന്നവരുടെ തിരക്ക് കാരണം വിമാനടിക്കറ്റ് നിരക്ക് വലിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു. അതിന് പിന്നാലെയാണ് യുഎഇയില്‍ നിന്ന് ഇന്ത്യ,സൗദി,ഈജിപ്ത്,തുര്‍ക്കി,കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത്. ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെയാകും ടിക്കറ്റ് നിരക്ക് കുത്തനെ കുറയുന്നത്. സ്‌കൂളുകള്‍ക്ക് അവധി സമയം അല്ലാത്തതിനാല്‍ രക്ഷിതാക്കളുടെ യാത്ര ഈ സമയത്ത് കുറവായിരിക്കും. ബിസിനസ് യാത്രകളും ഈ കാലയളവില്‍ കുറവായതിനാലാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത്.

Tags:    

Similar News