യുഎഇയിലേക്ക് പ്രൊഫഷണലുകളുടെ ഒഴുക്ക്;ജീവനക്കാര്‍ക്ക് ലഭിക്കുന്നത് ഉയര്‍ന്ന മാസ ശമ്പളം

  • യുഎഇയിലെ ശരാശരി മൊത്ത പ്രതിമാസ വേതനം 3,663 ഡോളര്‍(13,400 ദിര്‍ഹം) ആണ്
  • യുഎഇയിലേക്ക് ഏഷ്യ,യൂറോപ്പ്,മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം പ്രൊഫഷണലുകളുടെ ഒഴുക്ക്
  • 2024 ല്‍ യുഎഇ ജീവനക്കാരുടെ ശമ്പളത്തില്‍ ശരാശരി നാല് ശതമാനം വര്‍ദ്ധനവുണ്ടാകും

Update: 2024-04-02 06:38 GMT

ജിസിസി,യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയെ അപേക്ഷിച്ച് ഉയര്‍ന്ന മാസശമ്പളം യുഎഇ ജീവനക്കാര്‍ക്ക് ലഭിക്കുന്നു. യുഎഇയിലെ ശരാശരി മൊത്ത പ്രതിമാസ വേതനം 3,663 ഡോളര്‍(13,400 ദിര്‍ഹം) ആണ്. ലോകരാജ്യങ്ങളിലെ പ്രതിമാസ ശമ്പളം പരിശോധിച്ചാല്‍ 18 മത്തെ സ്ഥാനത്താണ് യുഎഇ ശമ്പളം. ഖത്തറിലെ ജീവനക്കാര്‍ ശരാശരി 3,168 ഡോളര്‍ പ്രതിമാസ വേതനവുമായി ഖത്തര്‍ രണ്ടാം സ്ഥാനത്താണ്. സൗദി അറേബ്യ )1,888 ഡോളര്‍),കുവൈറ്റ്(1,854 ഡോളര്‍),ഒമാന്‍(1,626 ഡോളര്‍) എന്നിങ്ങനെയാണ് പ്രതിമാസ ശമ്പളമെന്ന് സിഇഒ വേള്‍ഡ് മാഗസില്‍ വ്യക്തമാക്കുന്നു.

യുഎഇയിലെ ശരാശരി പ്രതിമാസ ശമ്പളം ഫ്രാന്‍സ്,ഹോങ്കോംഗ്,ന്യൂസിലാന്‍ഡ്,സ്‌പെയിന്‍,ജപ്പാന്‍,ദക്ഷിണ കൊറിയ,ഓസ്ട്രിയ കൂടാതെ 170 ലധികം രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഉയര്‍ന്ന ശമ്പളം നല്‍കുന്നതിനാല്‍ യുഎഇയിലേക്ക് ഏഷ്യ,യൂറോപ്പ്,മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം പ്രൊഫഷണലുകളും തൊഴിലാളികളും ജോലിക്കായി എത്തുന്നുണ്ട്. യൂറോപ്പില്‍ നിന്നുള്ള മികച്ച പ്രതിഭകളെ യുഎഇ ആകര്‍ഷിക്കുന്നു. യൂറോപ്പില്‍ നിന്നുള്ള ടയര്‍-1 പ്രതിഭകളെ ആകര്‍ഷിക്കുന്നത് മുമ്പ് ഒരു വെല്ലുവിളിയായിരുന്നു. കൂടാതെ ഭൂരിഭാഗം പ്രൊഫഷണലുകളും ടയര്‍ 3 വിഭാഗത്തിലായിരുന്നു. എന്നാല്‍ യുഎഇയിലേക്ക് ജോലിയ്‌ക്കെത്താന്‍ പ്രൊഫണലുകള്‍ ഇപ്പോള്‍ അതീവ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. നികുതിരഹിത ശമ്പളം,സുരക്ഷ എന്നിവ കാരണം പ്രൊഫഷണലുകള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നു.

ഈ വര്‍ഷം യുഎഇ ജീവനക്കാരുടെ ശമ്പളത്തില്‍ ശരാശരി നാല് ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന് മെര്‍സല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. നിരവധി ബഹുരാഷ്ട്ര സ്ഥാപനങ്ങളും യുഎഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎഇയിലെ കമ്പനികള്‍ രാജ്യത്തിനകത്തും മേഖലയിലെ മറ്റ് രാജ്യങ്ങളില്‍ നിന്നും വര്‍ദ്ധിച്ചുവരുന്ന മത്സരം നേരിടുന്നുണ്ട്. രാജ്യത്തെ ഭൂരിഭാഗം സ്ഥാപനങ്ങളും 2024 ല്‍ 39 ശതമാനം ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി കൂപ്പര്‍ ഫിച്ച് പുറത്തിറക്കിയ 'സാലറി ഗൈഡ് യുഎഇ 2024' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) മേഖലയില്‍, യുഎഇക്ക് പിന്നില്‍ ഇസ്രായേല്‍ (3,608 ഡോളര്‍; ദിര്‍ഹം 13,200), ഖത്തര്‍ (3,168 ഡോളര്‍), സൗദി അറേബ്യ (1,888 ഡോളര്‍), കുവൈറ്റ് (1,854 ഡോളര്‍), ബഹ്റൈന്‍ (1,728 ഡോളര്‍), മൊറോക്കോ (1,728 ഡോളര്‍)എന്നിങ്ങനെയാണ്.

ആഗോളതലത്തില്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി വേതനം സ്വിറ്റ്‌സര്‍ലന്‍ഡ് (8,111 ഡോളര്‍), ലക്‌സംബര്‍ഗ് (6,633 ഡോളര്‍), യുഎസ് (6,455 ഡോളര്‍), ഐസ്ലാന്‍ഡ് (6,441 ഡോളര്‍), നോര്‍വേ (5,665 ഡോളര്‍) എന്നിവയാണ്. ലെസോത്തോ (24 ഡോളര്‍), അംഗോള (27 ഡോളര്‍), മലാവി (31 ഡോളര്‍), മാലി (34 ഡോളര്‍), നോര്‍ത്ത് കോറ (37 ഡോളര്‍) എന്നീ രാജ്യങ്ങളാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം ഉള്ളത്.

Tags:    

Similar News