യു.എ.ഇയുടെ കോര്‍പറേറ്റ് ടാക്‌സില്‍നിന്ന് ഒഴിവാക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിച്ചു
- 3,75,000 ദിര്‍ഹത്തിന് മുകളില്‍ വരുമാനവും വിറ്റുവരവുള്ളവർക്ക് ജൂണ്‍ ഒന്ന് മുതല്‍ 9 ശതമാനം
- മൂന്ന് ദശലക്ഷത്തിനും താഴെ വരുമാനമുള്ള ചെറുകിട, സംരംഭക സ്ഥാപനങ്ങള്‍ക്കു ഇളവ്
അടുത്ത കാലത്തായി യു.എ.ഇയില്‍ നിലവില്‍ വരാന്‍ പോകുന്ന കോര്‍പറേറ്റ് ടാക്‌സ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടാത്തവരുടെ പട്ടിക യു.എ.ഇ ധനകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. അടുത്ത ജൂണ്‍ ഒന്ന് മുതലാണ് രാജ്യത്ത് ബിസിനസ് സ്ഥാപനങ്ങള്‍ക്കും ബിസിനസുകാര്‍ക്കും ഒമ്പത് ശതമാനം വരെ കോര്‍പറേറ്റ് ടാക്‌സ് നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
പട്ടികയില്‍ പറയുന്നത് പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയൊന്നും കോര്‍പറേറ്റ് ടാക്‌സിന് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നാണ് ധനകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.
യു.എ.ഇയില്‍തന്നെ വരുമാന സ്രോതസുള്ള, അതേസമയം യു.എ.ഇയില്‍ സ്വന്തമായി സ്ഥാപനമോ, റെസിഡന്റ്‌സ് വിസയോ ഇല്ലാത്ത ബിസിനസുകാര്‍ക്കും കോര്‍പറേറ്റ് ടാക്‌സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും ധനമന്ത്രാലയത്തിന്റെ പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.അടുത്ത കാലത്തായി യു.എ.ഇയില്‍ നിലവില്‍ വരാന്‍ പോകുന്ന കോര്‍പറേറ്റ് ടാക്‌സ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടാത്തവരുടെ പട്ടിക യു.എ.ഇ ധനകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.
എക്‌സ്ട്രാക്ടിങ് ബിസിനസുകള്‍ അഥവാ ഖനന മേഖലയിലെ സ്ഥാപനങ്ങളും പുതിയ കോര്‍പറേറ്റ് ടാക്‌സ് അടക്കേണ്ടി വരില്ല. പ്രകൃതി വിഭവങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന നോണ്‍ എക്‌സ്ട്രാകീവ് രംഗത്തെ സ്ഥാപനങ്ങളെയും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കോര്‍പറേറ്റ് നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ 3,75,000 ദിര്‍ഹത്തിന് മുകളില്‍ വരുമാനവും വിറ്റുവരവുമുണ്ടാക്കുന്നവര്‍ക്കാണ് ജൂണ്‍ ഒന്ന് മുതല്‍ ഒമ്പത് ശതമാനം കോര്‍പറേറ്റ് ടാക്‌സ് ബാധകമാകുക. അതേസമയം, ടാക്‌സ് നല്‍കേണ്ട ലാഭമുണ്ടെങ്കിലും മൂന്ന് ദശലക്ഷത്തിനും താഴെ വരുമാനമുള്ള ചെറുകിട, സംരംഭക സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റ് ടാക്‌സില്‍ ഇളവ് ലഭിക്കുമെന്നാണ് യു.എ.ഇ ധനമന്ത്രാലയം വ്യക്തമാക്കുന്നത്.