സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് യുഎഇയും കോസ്റ്റാറിക്കയും

  • യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സൈയിദ് അല്‍ നഹ്യാനും കോസ്റ്റാറിക്ക പ്രസിഡന്റ് റോഡ്രിഗോ ഷാവ്‌സ് റോബിള്‍സും കരാറില്‍ ഒപ്പിട്ടു
  • നിക്ഷേപവും സേവനങ്ങളും ഉള്‍പ്പെടുന്ന സ്വതന്ത്ര വ്യാപാര കരാറാണിത്
  • ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 2023ല്‍ 65 മില്യണ്‍ ഡോളറായിരുന്നു

Update: 2024-04-19 09:24 GMT

ഉഭയകക്ഷി,വ്യാപാര,നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കരാറില്‍ യുഎഇയും കോസ്റ്റാറിക്കയും ഒപ്പുവച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സൈയിദ് അല്‍ നഹ്യാനും കോസ്റ്റാറിക്ക പ്രസിഡന്റ് റോഡ്രിഗോ ഷാവ്‌സ് റോബിള്‍സും കരാറില്‍ ഒപ്പിട്ടു. മിഡില്‍ ഈസ്റ്റേണ്‍,സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചതായി യുഎഇ പ്രസിഡന്റ് അറിയിച്ചു. വിശാലമായ സ്വതന്ത്ര വ്യാപാര കരാറാണിത്. അതില്‍ നിക്ഷേപവും സേവനങ്ങളും ഉള്‍ക്കൊള്ളുന്ന വ്യവസ്ഥകളും ഉള്‍പ്പെടുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 2023 ല്‍ 65 മില്യണ്‍ ഡോളറായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7% വര്‍ധനവുണ്ടായി. ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും മറ്റിടങ്ങളിലേക്കും അയയ്ക്കുന്ന ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന അന്താരാഷ്ട്ര റീ-കയറ്റുമതി കേന്ദ്രമാണ് യുഎഇ.

വ്യാപാര പ്രവാഹം വര്‍ദ്ധിപ്പിക്കുകയും സ്വകാര്യമേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുകയും നിക്ഷേപത്തിന് പുതിയ അവസരങ്ങള്‍ നല്‍കുകയും ചെയ്യും. പ്രത്യേകിച്ച് ലോജിസ്റ്റിക്‌സ്,ഊര്‍ജം,വ്യോമയാനം,ടൂറിസം,അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ നിക്ഷേപ സഹകരണം വര്‍ദ്ധിപ്പിക്കും.

Tags:    

Similar News