യുഎഇ മഴക്കെടുതി : സ്വദേശികള്‍ക്ക് വീടുകളുടെ അറ്റകുറ്റപ്പണിക്ക് 200 കോടി ദിര്‍ഹം

  • നാശനഷ്ടം വിലയിരുത്താനും നഷ്ടപരിഹാരം വിതരണം ചെയ്യാനും മന്ത്രിതല സമിതിയെ നിയോഗിച്ചു
  • രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് ദുബായ് ഭരണാധികാരി
  • അടിസ്ഥാന വികസന മേഖലകളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ സമിതി

Update: 2024-04-25 07:49 GMT

യുഎഇയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ നന്നാക്കാന്‍ സ്വദേശികള്‍ക്ക് 200 കോടി ദിര്‍ഹം അനുവദിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രാസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. നാശനഷ്ടം വിലയിരുത്താനും നഷ്ടപരിഹാരം വിതരണം ചെയ്യാനും മന്ത്രിതല സമിതിയെ നിയോഗിച്ചു.

സെന്‍ട്രല്‍ ഓപ്പറേഷന്‍ റൂമുകള്‍ വഴി രണ്ട് ലക്ഷം സംഭവങ്ങള്‍ മഴക്കെടുതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സുരക്ഷാ,എമര്‍ജന്‍സി,ഇന്റീരിയര്‍ ഏജന്‍സികളില്‍ നിന്നുള്ള അംഗങ്ങളും പ്രാദേശിക സംവിധാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ടീമംഗങ്ങളെ രംഗത്തിറക്കി. ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരും അസ്ഥിര കാലാവസ്ഥ നേരിടുന്നതില്‍ വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നു.

അടിസ്ഥാന വികസന മേഖലകളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഒരു സമിതിക്ക് രൂപം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് ഷെയ്ഖ് മുഹമ്മദ് നന്ദി അറിയിച്ചു.

Tags:    

Similar News