അവധി ദിനങ്ങള്‍ വന്നിട്ടും ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖല സജീവം

  • ആഴ്ചയിലെ ഏറ്റവും മികച്ച ഇടപാടുകള്‍ അല്‍ ഹെബിയ ഫിഫ്ത്ത് രേഖപ്പെടുത്തി
  • വാര്‍ഷിക വില്‍പ്പന ഇടപാടുകള്‍ 46% കൂടുതൽ
  • ബിസിനസ് ബേയിലെ ഒരു ഭൂമി 350 മില്യണ്‍ ദിര്ഹത്തിന്റെ ഏറ്റവും ഉയർന്ന ബിസിനസ്

Update: 2023-05-20 11:10 GMT

വേനല്‍ കനത്തു തുടങ്ങിയതോടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് രംഗത്ത് ചെറിയ തോതില്‍ ഇടിവു സംഭവിച്ചുവെങ്കിലും ദുബൈയുടെ വസ്തു വില്‍പ്പനാ രംഗം സജീവം. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് (DLD) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023 മെയ് 19ന് അവസാനിച്ച ആഴ്ചയില്‍ ദുബൈയില്‍ 9.1 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള 3,105 റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നതായാണ് വാര്‍ത്ത.

191 പ്ലോട്ടുകള്‍ 1.14 ബില്യണ്‍ ദിര്‍ഹത്തിനും 2,284 അപ്പാര്‍ട്ട്മെന്റുകളും വില്ലകളും 6.03 ബില്യണ്‍ ദിര്‍ഹത്തിനും വിറ്റുവെന്ന് ഡി.എല്‍.ഡി റിപ്പോര്‍ട്ട് ചെയ്തു.

ആദ്യത്തെ മൂന്ന് ഇടപാടുകളില്‍ ഐലന്‍ഡ് രണ്ടിലെ ഭൂമി 135 മില്യണ്‍ ദിര്‍ഹത്തിന് വിറ്റതാണ്. ബിസിനസ് ബേയില്‍ 50 മില്യണ്‍ ദിര്‍ഹത്തിന് വിറ്റ ഭൂമി, ഹദേഖ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദില്‍ 50 മില്യണ്‍ ദിര്‍ഹത്തിന് വിറ്റ മറ്റൊരു ഭൂമി എന്നിവയും പെടും.ഈ ആഴ്ചയിലെ ഏറ്റവും മികച്ച ഇടപാടുകള്‍ അല്‍ ഹെബിയ ഫിഫ്ത്താണ് രേഖപ്പെടുത്തിയത്.

ദിര്‍ഹത്തിന്റെ 185.13 മില്യണ്‍ മൂല്യമുള്ള 54 വില്‍പ്പനയും, 50.26 ദശലക്ഷം ദിര്‍ഹത്തിന്റെ 34 വില്‍പ്പനയുമായി മദീനത്ത് ഹിന്തില്‍ നാലും 53 മില്യണ്‍ ദിര്‍ഹത്തിന്റെ 14 വില്‍പ്പനയുമായി അല്‍ ഹെബിയ മൂന്നാമതുമാണ് എത്തിയത്.

അപ്പാര്‍ട്ട്മെന്റുകള്‍ക്കും വില്ലകള്‍ക്കുമുള്ള ആദ്യ മൂന്ന് കൈമാറ്റങ്ങളില്‍ ഐലന്‍ഡ് രണ്ടില്‍ 122 മില്യണ്‍ ദിര്‍ഹത്തിന് വിറ്റ ഒരു അപ്പാര്‍ട്ട്മെന്റ്, പാം ജുമൈറയില്‍ 105 മില്യണ്‍ ദിര്‍ഹത്തിന് വിറ്റ മറ്റൊരു അപ്പാര്‍ട്ട്മെന്റ്, വേള്‍ഡ് ഐലന്‍ഡില്‍ 74 മില്യണ്‍ ദിര്‍ഹത്തിന് വിറ്റ വില്ല എന്നിവയും ഉള്‍പ്പെടും.ബിസിനസ് ബേയിലെ ഒരു ഭൂമി 350 മില്യണ്‍ ദിര്‍ഹത്തിന് ഇടപാടു നടത്തിയതാണ് ഈ സമയത്തെ ഏറ്റവും ഉയര്‍ന്ന ബിസിനസ്.

പുതിയ കണക്കുകള്‍ പ്രകാരം ദുബൈ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ഏപ്രിലില്‍ മൊത്തം വില്‍പ്പന ഇടപാടുകളിലും വില്‍പ്പന മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തിയെങ്കിലും വാര്‍ഷിക വില്‍പ്പന ഇടപാടുകള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിനേക്കാള്‍ 46% കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ മൊത്തം വില്‍പ്പന മൂല്യവും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16% കൂടുതലാണ്.

റമദാന്‍, ഈദ്, ഈസ്റ്റര്‍ അവധി ദിനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ബാഹ്യ ഘടകങ്ങള്‍ ഇടിവിന് കാരണമായി

Tags:    

Similar News