ശൈഖ് സായിദ് ഫെസ്റ്റ് നവംബര്‍ 17 മുതല്‍

  • ഫെസ്റ്റിവൽ നടക്കുന്നത് അബൂദബിയിലെ അല്‍ വത്ബ ഏരിയയിൽ വെച്ച്
  • 2024 മാര്‍ച്ച് 9 നു അവസാനിക്കും
  • പ്രമുഖ വിനോദ സഞ്ചാര സാംസ്‌കാരിക കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ പദവി ഉയർത്തും

Update: 2023-07-11 15:00 GMT

യു.എ.ഇയുടെ സംസ്‌കാരവും ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന ശൈഖ് സായിദ് ഫെസ്റ്റിവല്‍ നവംബര്‍ 17 മുതല്‍ 2024 മാര്‍ച്ച് 9 വരെ നടക്കും. തലസ്ഥാനമായ അബൂദബിയിലെ അല്‍ വത്ബ ഏരിയയിലാണ് ഫെസ്റ്റിവെല്‍ നടക്കുകയെന്ന് സംഘാടക സമിതി അറിയിച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാര്‍ഗനിര്‍ദേശത്തിലാണ് നടക്കുക.

സാംസ്‌കാരിക, വിനോദ, സാമൂഹിക, കായിക പരിപാടികളുള്‍പ്പെടുന്ന ഫെസ്റ്റ് സമയത്ത് രാജ്യം വിനോദസഞ്ചാരികളുടെ സാന്നിധ്യവും പ്രതീക്ഷിക്കുകയാണ്. ദേശീയ പൈതൃകം സംരക്ഷിക്കുക, ഇമറാത്തി നാഗരികതയുടെ ആഴം ഉറപ്പിക്കുക, ഭാവി തലമുറകളിലേക്ക് എത്തിക്കുക തുടങ്ങിയ പ്രധാന സന്ദേശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഉത്സവം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

പ്രമുഖ വിനോദസഞ്ചാര സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ അബൂദബിയുടെ പദവി ഉയര്‍ത്തുന്നതില്‍ മഹോത്സവം പ്രധാന പങ്ക് വര്‍ധിപ്പിക്കും. ഫെസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും പുറത്ത് വരാനിരിക്കയാണ്. കരിമരുന്ന് പ്രദര്‍ശനം, ഡ്രോണ്‍ പ്രദര്‍ശനം എന്നിവ ഇതിന്റെ ഭാഗമാവും. യുഎഇയുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരിലാണ് ഉത്സവം നടക്കുന്നത്.

Tags:    

Similar News