ബിസിനസ് ലൈസന്‍സ്: പിഴകളില്‍ ഇളവുമായി ഷാര്‍ജ
- ജൂലൈ 10 മുതല്‍ നാലു മാസത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കുന്ന ബിസിനസ് പുതുക്കുന്നവർക്ക്
- 45 മിനുറ്റിൽ ബിസിനസ് ലൈസൻസ്
- യുഎഇ യിലെ മൂന്നാമത്തെ ഏറ്റവും വലിയ എമിറേറ്റാണ് ഷാര്‍ജ.
ബിസിനസുകള്‍ക്കുള്ള ലൈസന്‍സ് പുതുക്കാത്തതുമായി ബന്ധപ്പെട്ട പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ എമിറേറ്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍. 2023 ജൂലൈ 10 മുതല്‍ നാലു മാസത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കുന്ന ബിസിനസ് ഉടമകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഷാര്‍ജ ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ലാ ബിന്‍ സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇളവ് നല്‍കാനുള്ള തീരുമാനമുണ്ടായത്.
എമിറേറ്റില്‍ ബിസിനസ് മേഖലയെ സജീവമാക്കാനാണ് പുതിയ തീരുമാനം. ഷാര്‍ജയിലേക്ക് വിവിധ വ്യാപാര വാണിജ്യമേഖലയിലുള്ളവരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ അധികൃതര്‍ എടുത്തുവരികയാണ്. എമിറേറ്റ്‌സില്‍ ബിസിനസ് ലൈസന്‍സ് ലഭിക്കാന്‍ 45 മിനിട്ടുമതിയെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഷാര്‍ജ ഫ്രീസോണിലാണ് 45 മിനിറ്റില്‍ ലൈസന്‍സ് അനുവദിക്കുക.
ലോകത്തിലെ തന്നെ പ്രമുഖ ഫ്രീ സോണ്‍ ആയ ഷാര്‍ജ പബ്ലിഷിംഗ് സിറ്റി ഫ്രീ സോണില്‍ (SPC Free Zone) ബിസിനസ് എളുപ്പത്തില്‍ തുടങ്ങാനാണ് അവസരം. പ്രസിദ്ധീകരണം, ക്രിയേറ്റീവ് മേഖലകള്‍, അനുബന്ധ വ്യവസായങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസുകളാണ് ഇവിടെ തുടങ്ങാന്‍ സാധിക്കുക. ഐക്യ അറബ് എമിറേറ്റിലെ മൂന്നാമത്തെ ഏറ്റവും വലിയ എമിറേറ്റാണ് ഷാര്‍ജ.
5000 വര്‍ഷത്തിലധികം കുടിയേറ്റ ചരിത്രമുള്ള മേഖലയിലെ വളരെ സമ്പന്നമായ പട്ടണങ്ങളില്‍ ഒന്നാണിത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വ്യാപാര, വാണിജ്യ ബന്ധങ്ങള്‍ നടത്തുന്ന ഷാര്‍ജയുടെ ബിസിനസ് പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.