ലോകത്തിലെ ആദ്യത്തെ ഡ്രാഗണ്‍ ബോള്‍ തീം പാര്‍ക്ക് സൗദിയിലെ ക്വിദ്ദിയ സിറ്റിയില്‍
- ജനപ്രിയ ജാപ്പനീസ് ആനിമേഷന്‍ സീരീസായ ഡ്രാഗണ്‍ ബോളിനായി സമര്‍പ്പിച്ചിരിക്കുന്ന ഏക തീംപാര്‍ക്കാണിത്
- ക്വിദ്ദിയ സിറ്റിയുടെ ഗെയിമിംഗ്, എസ്പോര്‍ട്സ് ഡിസ്ട്രിക്റ്റ് ആരംഭിച്ചതിന് പിന്നാലെയാണ് തീം പാര്‍ക്കിന്റെ ലോഞ്ചിങ്ങ്
- സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ഭാഗമായ പദ്ധതികളിലൊന്നാണിത്
ലോകത്തിലെ ആദ്യത്തെ ഡ്രാഗണ്‍ ബോള്‍ തീം പാര്‍ക്കിനായി സൗദിയിലെ ഖിദ്ദിയ സിറ്റി ഒരുങ്ങുന്നു.ജനപ്രിയ ജാപ്പനീസ് ആനിമേഷന്‍ സീരീസായ ഡ്രാഗണ്‍ ബോളിനായി സമര്‍പ്പിച്ചിരിക്കുന്ന ഏക തീംപാര്‍ക്കാണിത്. ക്വിദ്ദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയും (ക്യുഐസി) ജപ്പാനിലെ ടോയ് ആനിമേഷനും 500,000 ചതുരശ്ര മീറ്റര്‍ പ്രോജക്റ്റിനായുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. അത് ആനിമേഷന്‍ സീരീസിലെ ''സെവന്‍ ഡ്രാഗണ്‍ ബോള്‍'' ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഏഴ് മേഖലകളിലെ റൈഡുകളും ആകര്‍ഷണങ്ങളും അവതരിപ്പിക്കാനാണ് പദ്ധതി.
സന്ദര്‍ശകര്‍ക്ക് 'ആദ്യ ഡ്രാഗണ്‍ ബോള്‍ സീരീസില്‍ നിന്ന് ഏറ്റവും പുതിയ ഡ്രാഗണ്‍ ബോള്‍ സൂപ്പര്‍ വരെയുള്ള ചരിത്ര യാത്ര' അനുഭവിക്കാന്‍ കഴിയുമെന്ന് കമ്പനികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഖിദ്ദിയ സിറ്റിയുടെ ഗെയിമിംഗ്, എസ്പോര്‍ട്സ് ഡിസ്ട്രിക്റ്റ് ആരംഭിച്ചതിന് പിന്നാലെയാണ് തീം പാര്‍ക്കിന്റെ ലോഞ്ചിങ്ങ്.
'ടോയി ആനിമേഷനുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, ആനിമേഷന്‍ വ്യവസായത്തിന് അവരുടെ സമ്പന്നമായ സംഭാവനകള്‍ നമ്മള്‍ ഖിദ്ദിയ സിറ്റിയിലേക്ക് കൊണ്ടുവരുന്നു. ഡ്രാഗണ്‍ ബോള്‍ തീം പാര്‍ക്ക്, ആനിമേഷന്റെ വൈവിധ്യമാര്‍ന്നതും ഊര്‍ജ്ജസ്വലവുമായ ലോകത്തിന്റെ ആഘോഷമാണെന്നും ''ക്വിദ്ദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല അല്‍ദാവുദ് പറഞ്ഞു. 'ഡ്രാഗണ്‍ ബോള്‍ തീം പാര്‍ക്ക് ഡ്രാഗണ്‍ ബോള്‍ ഫ്രാഞ്ചൈസിയുടെ കാലാതീതമായ പാരമ്പര്യത്തിന്റെ തെളിവാണ്' എന്ന് ടോയ് ആനിമേഷന്റെ പ്രസിഡന്റ് കത്സുഹിറോ തകാജി കൂട്ടിച്ചേര്‍ത്തു.
റിയാദില്‍ നിന്ന് 40 മിനിറ്റ് മാത്രം യാത്ര ചെയ്താല്‍ ഖിദ്ദിയ സിറ്റിയില്‍ എത്താം.
7 ഐതിഹാസിക ഡ്രാഗണ്‍ ബോളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സന്ദര്‍ശകര്‍ക്ക് പാര്‍ക്കിനുള്ളില്‍ 7 തീം സോണുകള്‍ നാവിഗേറ്റ് ചെയ്യാം. 1956-ല്‍ സ്ഥാപിതമായ ടോയ് ആനിമേഷന്‍ 268 നീണ്ട ഫീച്ചര്‍ ഫിലിമുകള്‍ക്ക് പുറമേ ടിവി സീരീസിന്റെ 13,700-ലധികം എപ്പിസോഡുകള്‍ (236 ടൈറ്റിലുകള്‍ക്കിടയില്‍) നിര്‍മ്മിച്ചിട്ടുണ്ട്.
ക്വിദ്ദിയ സിറ്റി എന്ന ആകര്‍ഷണം
ഖിദ്ദിയ സിറ്റിയും ടോയി ആനിമേഷനും സമയക്രമം വെളിപ്പെടുത്താത്തതിനാല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്ന് വ്യക്തമല്ല. തീം പാര്‍ക്ക് 30-ലധികം റൈഡുകള്‍ വാഗ്ദാനം ചെയ്യുന്നു. സന്ദര്‍ശകര്‍ക്ക് പാര്‍ക്കിനുള്ളിലെ ഹോട്ടലുകളിലും താമസിക്കാം. സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ഭാഗമായ പദ്ധതികളിലൊന്നാണ് ക്വദ്ദിയ.