സൗദിയിൽ സ്വദേശിവൽക്കരണം: കൺസൾട്ടിംഗ് രംഗത്തെ 40% തൊഴിലുകൾ സ്വദേശികൾക്ക്

  • കൺസൾട്ടിംഗ് ജോലികളുടെ സ്വദേശിവത്കരണ ലക്ഷ്യം 40 ശതമാനമായി ഉയർത്തും
  • സാമ്പത്തിക രംഗത്തെ വൈവിധ്യവൽക്കരണത്തിന് സംഭാവന നൽകുന്ന കഴിവുള്ള സ്വദേശി പൗരന്മാരെ വാർത്തെടുക്കുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നത്

Update: 2024-03-28 09:36 GMT

സൗദി അറേബ്യയിലെ കൺസൾട്ടിംഗ് രംഗത്തിൽ സ്വദേശികൾക്കുള്ള തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ അടുത്ത ഘട്ടം പ്രഖ്യാപിച്ചു. ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് മന്ത്രാലയം നൽകിയ വിവരം അനുസരിച്ച്, കൺസൾട്ടിംഗ് ജോലികളുടെ സ്വദേശിവത്കരണ ലക്ഷ്യം 35 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തും. ഈ പുതിയ നയം തിങ്കളാഴ് മുതൽ പ്രാബല്യത്തിൽ വരും.

കഴിഞ്ഞ വർഷം ആരംഭിച്ച പ്രരംഭിക ഘട്ടത്തെ തുടർന്നാണ് ഈ പുതിയ നീക്കം. ഫിനാൻസ്, ബിസിനസ്, സൈബർ സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള  രംഗത്തും പ്രോജക്ട് മാനേജ്‌മെന്റ്  എൻജിനീയറിംഗ് രംഗത്തും പ്രവർത്തിക്കുന്ന സൗദി പൗരന്മാരുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്.

സാമ്പത്തിക രംഗത്തെ വൈവിധ്യവൽക്കരണത്തിന് സംഭാവന നൽകാൻ കഴിവുള്ള സ്വദേശി പൗരന്മാരെ വാർത്തെടുക്കുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നത്. സ്വദേശികൾക്കുള്ള സ്വകാര്യമേഖലയിലെ തൊഴിൽ നിരക്ക് വർധിപ്പിക്കുക മാത്രമല്ല, അവരുടെ വികസനത്തിന് ആവശ്യമായ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സൗദി അറേബ്യയുടെ ലക്ഷ്യം. സൗദി വിഷൻ 20230 ന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.  40 ശതമാനം സ്വദേശിവത്കരണ ലക്ഷ്യം നടപ്പാക്കുന്നതിന് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

സ്വദേശി തൊഴിലാളികളെ നിയമിക്കുന്നതിനും നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന പ്രോത്സാഹനങ്ങളും പിന്തുണ പരിപാടികളും സ്വകാര്യ മേഖലാ കമ്പനികൾക്ക് പ്രയോജനപ്പെടുത്താം. റിക്രൂട്ട്മെന്റ്, പരിശീലനം, തുടർന്നുള്ള ജോലികളിൽ പിന്തുണ തുടങ്ങിയ മേഖലകളിലാണ് ഈ പ്രോഗ്രാമുകൾ നടക്കുന്നത്.

തൊഴിലുകളുടെയും സാമ്പത്തിക പ്രവർത്തനങ്ങളുടെയും ദേശസാത്കരണം ഒരു പ്രധാന പരിഗണനയാണ്. ഈ നയത്തിന്റെ വിശദാംശങ്ങൾ, നടപ്പിലാക്കൽ, ലഭ്യമായ പരിപാടികൾ എന്നിവ വിശദീകരിക്കുന്ന മാർഗ്ഗനിർദേശങ്ങൾ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

Tags:    

Similar News