സൗദി അറേബ്യ ഉംറ വിസ നിയമങ്ങളില്‍ മാറ്റം വരുത്തി

  • ഉംറ വിസ ഇഷ്യൂ ചെയ്യുന്ന ദിവസം മുതല്‍ മൂന്ന് മാസത്തേക്കാണ് വിസ കാലാവധി
  • നേരത്തെ സൗദിയില്‍ പ്രവേശിക്കുന്ന ദിവസം മുതലായിരുന്നു വിസ കാലാവധി കണക്കാക്കിയിരുന്നത്
  • തൊഴില്‍ അല്ലെങ്കില്‍ തീര്‍ത്ഥാടന ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉംറ വിസ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

Update: 2024-04-15 12:17 GMT

ഉംറ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തിയതായി സൗദി ഹജ്ജ്,ഉംറ മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ ഉംറ വിസ ഇഷ്യൂ ചെയ്യുന്ന ദിവസം മുതല്‍ മൂന്ന് മാസത്തേക്കാണ് വിസ കാലാവധി. വാര്‍ഷിക ഹജ്ജ് സീസണിന്റെ ഒരുക്കങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സൗദി വിദേശകാര്യ മന്ത്രാലയവുമായി ഏകോപിത ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ സൗദിയില്‍ പ്രവേശിക്കുന്ന ദിവസം മുതലായിരുന്നു വിസ കാലാവധി കണക്കാക്കിയിരുന്നത്.

തീര്‍ത്ഥാടക ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ് ഉംറ വിസയെന്നും തൊഴില്‍ അല്ലെങ്കില്‍ മറ്റ് തീര്‍ത്ഥാടന ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഉപയോഗിക്കരുതെന്നും ഹജ്ജ്,ഉംറ മന്ത്രാലയം സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടുത്തിടെ വിസ ദുരുപയോഗം ചെയ്യപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം നിയംലംഘനങ്ങള്‍ ഇനി ഉണ്ടാകരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

വിദേശങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ഒഴുക്ക് കണക്കിലെടുത്താണ് ഉംറ വിസ നിയമങ്ങളില്‍ മാറ്റം വരുത്തിയത്. പുതിയ ഉത്തരവ് പ്രകാരം ഉറം വിസ അപേക്ഷകള്‍ സ്വീകരിക്കുന്നതിലും മാറ്റം വരുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും ദുല്‍ഹജ് 15 മുതല്‍ ഉംറ വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്.

Tags:    

Similar News