സഞ്ചാരികളെ ആകർഷിക്കാൻ മുഖം മിനുക്കി സൗദി, മികച്ച10 വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറും

  • 2023ല്‍ സൗദി വിനോദസഞ്ചാര മേഖല ജിഡിപിയുടെ 5 ശതമാനമായിരുന്നു
  • 2030 ഓടെ 150 ദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് ലക്ഷ്യം
  • 2030 ഓടെ 1,000,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

Update: 2024-03-28 08:53 GMT

സൗദി അറേബ്യന്‍ ടൂറിസം വളര്‍ച്ചയുടെ പാതയില്‍. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള ദേശീയ ടൂറിസം തന്ത്രമാണ് രാജ്യം ആവിഷ്‌കരിക്കുന്നത്. സന്ദര്‍ശകരുടെ കുത്തൊഴുക്ക് ഈ വര്‍ഷം സൗദിയിലേക്ക് ഉണ്ടാകുമെന്നും 2024 ലെ മികച്ച 10 ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി സൗദി മാറുമെന്നുമാണ് പ്രതീക്ഷ. 2030 ഓടെ 150 ദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍(ജിഡിപി) ടൂറിസം മേഖല പ്രമുഖ സംഭാവന നല്‍കുന്നതിന് പ്രാപ്തരാക്കുന്ന നടപടികളാണ് രാജ്യം സ്വീകരിക്കുന്നതെന്ന് സൗദി അറേബ്യയുടെ ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് മദീനയിലെ മനാഫിയ ഫോറത്തില്‍ പറഞ്ഞു. 2023ല്‍, വിനോദസഞ്ചാര മേഖല ജിഡിപിയുടെ 5 ശതമാനമായിരുന്നെന്ന് അല്‍-ഖത്തീബ് പറഞ്ഞു. ഈ കണക്ക് 10 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്

ടൂറിസം മന്ത്രാലയത്തില്‍, വിനോദസഞ്ചാര മേഖലയെ നിയന്ത്രിക്കുന്ന നിയമനിര്‍മ്മാണം എളുപ്പവും വഴക്കവും വ്യക്തതയുമുള്ളതാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിഥി സൗകര്യങ്ങളും ആതിഥ്യമര്യാദയും സംബന്ധിച്ച് തങ്ങള്‍ പുതിയ ലൈസന്‍സുകള്‍ അവതരിപ്പിച്ചുവെന്നും അല്‍ ഖത്തീബ് പറഞ്ഞു.

സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിലൂടെയും 2030 ഓടെ 1,000,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിടുന്ന ടൂറിസം ഇന്‍വെസ്റ്റ്മെന്റ് എനേബിളേഴ്സ് പ്രോഗ്രാമിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

Tags:    

Similar News