സൗദി വ്യവസായിക രംഗം കുതിക്കുന്നു, നേതൃത്വം സ്ത്രീ സംരംഭകർക്ക്

  • സ്ത്രീകള്‍ നയിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സൗദിയെ ആഗോള നേതൃത്വത്തിലേക്ക് ഉയര്‍ത്തി
  • സൗദിയിലെ എസ്എംഇകളില്‍ 45 ശതമാനവും സ്ത്രീകള്‍
  • വിവര സാങ്കേതിക മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം വളരെ കൂടുതല്‍

Update: 2024-04-13 06:22 GMT

സ്ത്രീ സംരംഭകത്വത്തില്‍ ഗണ്യമായ കുതിച്ചുചാട്ടം നടത്തി സൗദി അറേബ്യ. സ്ത്രീകള്‍ നയിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സൗദിയെ ആഗോള നേതൃത്വത്തിലേക്ക് ഉയര്‍ത്തി. രാജ്യത്തിന്റെ സംരംഭകത്വ ലാന്‍ഡ്‌സ്‌കേപ്പ് അഭിവൃദ്ധി പ്രാപിക്കുകയും എസ്എംഇകള്‍ (സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ്) കൂടുതല്‍ പ്രബലമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വളര്‍ച്ച. 2023 ന്റെ മൂന്നാം പാദത്തോടെ രാജ്യത്ത് 1.27 ദശലക്ഷം എസ്എംഇകളാണ് ഉള്ളതെന്ന് അഭിമാനത്തോടെ പറയുന്നു. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.

രാജ്യത്തെ കമ്പനികളില്‍ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെടുന്നതും വനിതാ സംരഭകരുടെ മുന്നേറ്റത്തെ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ എസ്എംഇകളില്‍ 45 ശതമാനവും സ്ത്രീകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ വിവര സാങ്കേതിക മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം വളരെ വലുതാണ്. 2017 ല്‍ 11 ശതമാനത്തില്‍ നിന്ന് 2021 ല്‍ 24 ശതമാനമായി ഇത് കുതിച്ചു.

സംരംഭകത്വത്തിന്റെ പുതിയ യുഗം

സൗദി ആസ്ഥാനമായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ ഇന്റല്ലയുടെ സഹസ്ഥാപകയായ നൂര്‍ താഹറിനെപ്പോലുള്ള വനിതാ സംരംഭകര്‍ വിജയ കുതിപ്പ് നടത്തുകയാണ്. അവരുടെ നേതൃത്വത്തില്‍, ഇന്റല്ല ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കുകയും ഒന്നിലധികം റൗണ്ട് ഫണ്ടിംഗ് നേടുകയും ചെയ്തു. കൂടാതെ അതിന്റെ ആസ്ഥാനം ഈജിപ്തില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മാറ്റി. ഈ നീക്കം രാജ്യത്തിന്റെ വളര്‍ന്നുവരുന്ന സാങ്കേതിക ആവാസവ്യവസ്ഥയോടുള്ള ഇന്റല്ലയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള മേഖലകളില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്നതും സ്തുത്യര്‍ഹമാണ്.

ബിസിനസ് ആരംഭിക്കുക മാത്രമല്ല അവ വിജയകരമായി മുന്നോട്ടുകൊണ്ടു പോകുന്നതിലും സ്ത്രീകള്‍ മിടുക്കരാണ്. സംരംഭകത്വത്തില്‍ സ്ത്രീകള്‍ക്കുള്ള തടസം നീക്കുന്നതിന് സൗദി കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിന് വേണ്ട നടപടികള്‍ രാജ്യം സ്വീകരിച്ചുപോരുന്നു. ഒരു സംരംഭകനാകുക എന്നത് കഠിനമാണ്. എന്നാല്‍ സ്ത്രീ സംരംഭകയാകുക എന്നത് വെല്ലുവിളിയാണ്. ഇത് ഏറ്റെടുക്കാന്‍ തയ്യാറാകുന്ന സ്ത്രീകള്‍ വന്‍ വിജയം കൈവരിക്കുന്നു.

Tags:    

Similar News