കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് ഇനി ചിലവേറും

Update: 2023-01-03 13:35 GMT


ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് ചിലവേറുമെന്ന് കുവൈത്ത്. റിക്രൂട്ട്മെന്റ് നടപടികളുടെ പേരില്‍ നിയമം ലംഘിച്ച് അധിക ചാര്‍ജ്ജ് ഈടാക്കുന്ന ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ കുവൈത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വഴി മാത്രമേ ഗാര്‍ഹിക തൊഴിലാളിയെ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യാന്‍ അനുമതിയുള്ളൂ.

ഇന്ത്യയെക്കൂടാതെ, നേപ്പാള്‍,ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് രാജ്യത്തേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. അതിനിടെ ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക സേവന തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് 700 ദിനാര്‍ ആയിരിക്കുമെന്നും അല്‍ ദുറ കമ്പനി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഒലയാന്‍ അറിയിച്ചു.

തൊഴിലാളികളെ പാചകം, ഡ്രൈവിങ് തുടങ്ങിയ തസ്തികകളിലേക്കാണ് കൊണ്ടുവരുന്നതെങ്കില്‍ 180 ദിനാര്‍ അധികമായി നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

ശ്രീലങ്കയില്‍ നിന്നുള്ള ഗര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യണമെങ്കില്‍ 650 ദിനാര്‍ ഫീസും ടിക്കറ്റ് ചാര്‍ജ്ജും നല്‍കേണ്ടിയും വരും. ഗാര്‍ഹിക കമ്പനികള്‍ വഴി കുവൈത്തിലേക്ക് വരുന്ന തൊഴിലാളികള്‍ ആറു മാസത്തെ ബോണ്ട് നല്‍കണമെന്ന നിയമവും നിലവിലുണ്ട്. മുന്‍പ്, രാജ്യത്തേക്ക് ഗാര്‍ഹിക തൊഴിലാളിയെ കൊണ്ടുവരാനായി വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഏകീകൃത നിരക്കാണ് നിശ്ചയിച്ചിരുന്നത്.


Tags:    

Similar News