റെക്കോര്‍ഡിട്ട് ദുബൈ ജുമൈറയിലെ വസ്തു വില്‍പ്പന
- 12,113 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്വത്തിന്റെ വില്‍പ്പന 122 മില്യണ്‍ ദിര്ഹത്തിനു
- ഏറ്റവും ചെലവേറിയ റെഡി പെന്റ്ഹൗസ്
- ശതകോടീശ്വരന്‍മാര്‍ താമസിക്കുന്ന ദ്വീപ്
വസ്തു വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് ദുബൈ. ദുബൈ ജുമൈറയില്‍ ജുമൈറ ബേ അയലന്റ് ബള്‍ഗാരി റിസോര്‍ട്ടിലെ നാല് ബെഡ് റൂമുള്ള പെന്റ് ഹൗസും റെസിഡന്‍സുമാണ് കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വിലക്ക് വിറ്റത്.
122 മില്യണ്‍ ദിര്‍ഹത്തിനാണ് 12,113 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ സ്വത്തിന്റെ വില്‍പ്പന നടന്നത്. ഇത് ദുബൈയില്‍ ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ചെലവേറിയ റെഡി പെന്റ്ഹൗസായി മാറി. ഡ്രൈവന്‍ പ്രോപ്പര്‍ട്ടീസ് ആണ് ഇത് വന്‍ തുകയ്ക്ക് വിറ്റത്. സമാനതകളില്ലാത്തതും ഏറെ നിലവാരമുള്ളതുമാണ് ബള്‍ഗാരി റിസോര്‍ട്ട് ആന്‍ഡ് റെസിഡന്‍സസെന്ന് െ്രെഡവന്‍ പ്രോപ്പര്‍ട്ടീസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അബ്ദുല്ല അല്‍ അജാജി പറഞ്ഞു.
ശതകോടീശ്വരന്‍മാര്‍ താമസിക്കുന്ന ദ്വീപാണ് ദുബൈയിലെ ജുമൈറ ബേ അയലന്റ്. ഈ മനുഷ്യ നിര്‍മിത ദ്വീപിലെ വസ്തു വില്‍പ്പന ഏറെ ശ്രദ്ധേയമാണ്.