റാസല്‍ഖൈമയില്‍ 3.2 ബില്യണ്‍ ഡോളറിന്റെ ബാറ്ററി സെല്‍ ജിഗാഫാക്ടറി
- വാഗ്ദാനം ചെയ്യുന്നത് വിവിധ കാലാവസ്ഥകള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ ബാറ്ററി സെല്‍
- പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളില്‍ എത്തുമ്പോള്‍ 40ജിഗാവാട്ട് വരെ വാര്‍ഷിക ഉല്‍പാദന ശേഷി ഉണ്ടായിരിക്കും
- ഊര്‍ജസംരക്ഷണങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ
യുഎഇയില്‍ പൂര്‍ണതോതില്‍ ബാറ്ററി സെല്‍ നിര്‍മ്മാണ പ്ലാന്റ് റാസല്‍ഖൈമയില്‍ വരുന്നു. 3.2 ബില്യണ്‍ ഡോളറിന്റെ ആസൂത്രിത മൂലധനച്ചെലവോടെ ഇത്തരമൊരു സൗകര്യം നിര്‍മ്മിക്കാന്‍ സ്‌റ്റേറ്റ് വോള്‍ട്ട് പദ്ധതിയിടുന്നു. ഒരു മോഡുലാര്‍ ഡിസൈന്‍ സമീപനമാണ് നടപ്പിലാക്കുന്നത്. ഇതുവഴി വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കും.
വിവിധ കാലാവസ്ഥകള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ ബാറ്ററി സെല്ലുകളാണ് ജിഗാ ഫാക്ടറി വാഗ്ദാനം ചെയ്യുന്നത്. 3.2 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ് എങ്ങനെ സാധ്യമാകുമെന്ന് അറിയില്ല, സ്റ്റേറ്റ് വോള്‍ട്ട് വഴിയാണോ അതോ പങ്കാളികള്‍ വഴിയാണോ പണം കണ്ടെത്തുകയെന്നത് വ്യക്തമല്ല.
ബാറ്ററി സെല്ലുകള്‍ നിര്‍മ്മിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തുകയെന്നതും വളരെ പ്രധാനമാണ്. ലോകമെമ്പാടും 200 ലധികം ഗിഗാ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഊര്‍ജ്ജ സംരക്ഷണങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് റാസല്‍ഖൈമയിലെ ജിഗാ ഫാക്ടറി സഹായകമാകും.
പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളില്‍ എത്തുമ്പോള്‍ ഇതിന് 40ജിഗാവാട്ട് വരെ വാര്‍ഷിക ഉല്‍പാദന ശേഷി ഉണ്ടായിരിക്കും. എമിറേറ്റിന്റെ ഫ്രീ സോണ്‍ അതോറിറ്റിയായ റാഖേസിലെ അല്‍ ഹംറ ഇന്‍ഡസ്ട്രിയല്‍ സോണില്‍ 60 ഹെക്ടറില്‍ റാസല്‍ ഖൈമയിലെ സൈറ്റ് ഏറ്റെടുക്കും. റാഖേസ് പ്രാരംഭ സജ്ജീകരണത്തില്‍ സ്റ്റേറ്റ്വോള്‍ട്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ലോജിസ്റ്റിക് ആവശ്യകതകളെ പിന്തുണയ്ക്കുന്നതിനും ജിഗാഫാക്ടറിക്ക് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനും പ്രതിജ്ഞാബദ്ധമാണ്.