ഇലക്ട്രിക് എയര്‍ടാക്‌സികളും ഡെലിവറി വിമാനങ്ങളും പറത്താന്‍ ഒരുങ്ങി ഖത്തര്‍

  • 2025 ന്റെ തുടക്കത്തില്‍ പരീക്ഷണപ്പറക്കല്‍
  • എയര്‍ ടാക്‌സികളുടെ പ്രവര്‍ത്തനത്തിന് അത്യാധുനിക സാങ്കേതിക വിദ്യകളും നിര്‍മ്മിത ബുദ്ധിയും ഉപയോഗിക്കും
  • 2030 നകം പൊതുബസുകളും ടാക്‌സികളും 100 ശതമാനവും ഇലക്ട്രിക് ആക്കും

Update: 2024-05-20 11:11 GMT

ഇലക്ട്രിക് എയര്‍ ടാക്സികളും ഇലക്ട്രിക് ഡെലിവറി വിമാനങ്ങളും പറത്താന്‍ തയ്യാറെടുത്ത് ഖത്തര്‍. വാഹനങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം ലക്ഷ്യമിട്ടാണ് ഈ നീക്കം. പരീക്ഷണപ്പറക്കലിനായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി തേടുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പരീക്ഷണപ്പറക്കല്‍ 2025 ആദ്യം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

അത്യാധുനിക സാങ്കേതിക വിദ്യകളും നിര്‍മ്മിത ബുദ്ധിയുമാണ് എയര്‍ ടാക്സികളുടേയും ഡെലിവറി വിമാനങ്ങളുടേയും പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. 2030 നകം പൊതുബസുകളും ടാക്സികളും നൂറ് ശതമാനവും ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യം. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് ഇലക്ട്രിക് എയര്‍ടാക്‌സികളും പുറത്തിറക്കുന്നത്.

Tags:    

Similar News