യുഎഇ പൗരന്മാരുടെ പാസ്‌പോർട്ട് കാലാവധി 10 വർഷമായി ഉയർത്തി

  • ഫെഡറൽ പൗരത്വ പാസ്‌പോർട്ട് നിയമത്തിന്റെ നിർവഹണ ചട്ടങ്ങൾ ഭേദഗതി ചെയ്തതോടെയാണ് പാസ്‌പോർട്ടിന്റെ കാലാവധി വർധിപ്പിച്ചത്

Update: 2024-03-20 06:32 GMT

യുഎഇ യിലെ പൗരന്മാരുടെ പാസ്പോർട്ടിന്റെ കാലാവധി 5 വർഷത്തിൽ നിന്ന് 10 വർഷത്തിലേക്ക് ഉയർത്തി. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് ബിൻ അൽ മക്തൂം അബുദാബിയിലെ അൽ വതൻ പാലസിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ഫെഡറൽ പൗരത്വ പാസ്‌പോർട്ട് നിയമത്തിന്റെ നിർവഹണ ചട്ടങ്ങൾ ഭേദഗതി ചെയ്തതോടെയാണ് പാസ്‌പോർട്ടിന്റെ കാലാവധി വർധിപ്പിച്ചത്. 21 വയസ്സിനും അതിനു മുകളിലുമുള്ള പൗരന്മാർക്കാണ് പുതിയ കാലാവധി ബാധകമാകുക. പുതിയ ഭേദഗതികളുടെ ഭാഗമായി അധികാരകേന്ദ്രങ്ങൾ കൂടുതൽ സൗകര്യങ്ങളും സമഗ്രമായ ഡിജിറ്റൽ സേവനങ്ങളും നൽകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടൊപ്പം, യുഎഇയിൽ ബയോഫ്യൂൽ സർക്കുലേഷനും നിർമ്മാണത്തിനുമുള്ള ദേശീയ നയത്തിനും അദ്ദേഹം അംഗീകാരം നൽകി. “യുഎഇയിൽ ബയോഫ്യൂൽ പ്രചാരണത്തിനും നിർമ്മാണത്തിനുമുള്ള ദേശീയ നയം ഞങ്ങൾ അംഗീകരിച്ചു. ഈ തീരുമാനം ശുദ്ധവും, സുസ്ഥിരവും, കാർബൺ ഉദ്വമനം കുറഞ്ഞതുമായ ഊർജ്ജ സ്രോതസ്സുകൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ കാണിക്കുന്നു, എന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

Tags:    

Similar News