വരുന്നു ദുബൈയില്‍ ഒരു ദ്വീപു കൂടി; പാം ജബല്‍ അലി
- ദുബൈയുടെ വിനോദസഞ്ചാരത്തിന് മറ്റൊരു പൊന്‍തൂവൽ
- എണ്‍പതിലേറെ ഹോട്ടലുകളും റിസോര്‍ട്ടുകളുമുള്ള ഈ ബൃഹത് പദ്ധതി
- പാം ജുമൈറയുടെ രണ്ടിരട്ടി വലിപ്പം
ഒരു മനുഷ്യ നിര്‍മിത ദ്വീപു കൂടി ദുബൈയില്‍ പിറകൊള്ളുന്നു. പാം ജബല്‍ അലി എന്ന പേരിലാണ് ക്രിത്രിമ ദ്വീപ് അറിയപ്പെടുകയെന്ന് ദുബൈ ഭരണാധികാരി പറഞ്ഞു. അറബ് ലോകത്തിന്റെ വൃക്ഷമായ ഈന്തപ്പനയുടെ മാതൃകയിലുള്ള ദുബൈയിലെ കൃത്രിമ ദ്വീപ് പദ്ധതികളായ പാം ജുമൈറക്കും പാം ദേരക്കും പിന്നാലെയാണ് പാം ജബല്‍അലി കൂടി നിലവില്‍ വരുന്നത്.
ലോക വിനോദ സഞ്ചാര ഭൂപഠത്തിലെ ഒന്നാമതുള്ള ദുബൈയുടെ മറ്റൊരു പൊന്‍തൂവലായിരിക്കും പാം ജബല്‍ അലി. പാം ജുമൈറയുടെ രണ്ടിരട്ടി വലിപ്പത്തിലാണ് പുതിയ പദ്ധതി വരിക. റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍മാരായ അല്‍ നഖീലാണ് പാം ജബല്‍ അലി യാഥാര്‍ഥ്യമാക്കുകയെന്നാണ് റിപ്പോര്‍ട്ട്.
എണ്‍പതിലേറെ ഹോട്ടലുകളും റിസോര്‍ട്ടുകളുമുള്ള ഈ ബൃഹത് പദ്ധതി വാണിജ്യ, വ്യാപാര, വിനോദ സഞ്ചാര രംഗത്തെ കുതിപ്പിന് ആക്കം കൂട്ടും. 110 കിലോമീറ്റര്‍ നീളത്തില്‍ ദുബൈയിലെ പൊതുബീച്ചുകള്‍ 400 ശതമാനമായി വര്‍ധിപ്പിക്കാനുള്ള പുതിയ നഗരവികസന പദ്ധതിക്കു പിന്നാലെയാണ് പാം ജബല്‍ അലി പ്രഖ്യാപനം.